ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനുശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ എന്ന ചിത്രത്തിന്റെ ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു.
ന്നാ താൻ കേസ് കൊട് സിനിമയിൽ സുരേശനെയും സുമലതയെയും അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവർന്ന രാജേഷ് മാധവനും, ചിത്ര നായരുമാണ് നായകനും നായികയും.പയ്യന്നൂർ ഗവ.കോളജിൽ നടന്ന വ്യത്യസ്തമായ ചടങ്ങിലൂടെയാണ് ചിത്രീകരണമാരംഭിച്ചത്.ഹാരമണിഞ്ഞ് രാജേഷും ചിത്രയും കടന്നു വന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.സ്റ്റേജിൽ തങ്ങളെ ഒന്നിപ്പിക്കാനായി സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനെ ക്ഷണിച്ചത് രാജേഷ് മാധവനാണ് .ഇരുവരും സംവിധായകന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങി.സുരേശൻ, സുമലത എന്നീ കഥാപാത്രങ്ങളെ ഇരുവരും വീണ്ടും അവതരിപ്പിക്കുന്നു.
ഉത്തരമലബാറിന്റെ സാമൂഹ്യ പശ്ചാത്തലത്തിലൂടെ, അവിടുത്തെ ആചാരാനുഷ്ടാനങ്ങൾക്കും ഏറെ പ്രാധാന്യം നൽകി, തികച്ചും റിയലിസ്റ്റിക്കായ പ്രണയകഥ പറയുന്ന ചിത്രത്തിൽസുധീഷ്,, ശരത് രവി, ബാബു അന്നൂർ എന്നിവരും ഓഡിഷനിലൂടെ കണ്ടെത്തിയവരും നിരവധി നാടകകലാകാരന്മാരും അണിനിരക്കുന്നു.സുരാജ് വെഞ്ഞാറമൂട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം സബിൻ ഊരാളുകണ്ടി.ഗാനങ്ങൾ വൈശാഖ് സുഗുണൻ, സംഗീതം ഡോൺ വിൻസന്റ്. ക്രിയേറ്റീവ് ഡയറക്ടർ സുധീഷ് ഗോപിനാഥ്.പ്രൊഡക്ഷൻ കൺട്രോളർ- ബിനു മണമ്പൂര് .സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ അജിത് തലാപ്പള്ളി, ഇമ്മാനുവൽ ജോസഫ് എന്നിവർ ചേർന്നാണ് നിർമാണം.പി.ആർ. ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |