ദുൽഖർ സൽമാനെ നായകനാക്കി നടൻ റാണ ദഗുബാട്ടി നിർമ്മിക്കുന്ന തമിഴ് - തെലുങ്ക് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂൺ 6ന് ഉണ്ടാകും. റാണയുടെ മുത്തച്ഛനും മുൻ എം.പിയും ചലച്ചിത്ര നിർമ്മാതാവുമായ പരേതനായ ഡി. രാമനായിഡുവിന്റെ ജന്മവാർഷിക ദിനമാണ് ജൂൺ 6. സമുദ്രക്കനി ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്നേ ദിവസം പ്രഖ്യാപിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്പിരിറ്റ് മീഡിയ മുവീസിന്റെ ബാനറിൽ ആണ് നിർമ്മാണം. മെഗാഹിറ്റായ സീതാരാമത്തിനുശേഷം എത്തുന്ന ദുൽഖറിന്റെ തെലുങ്ക് ചിത്രം ആണ് അറ്റ്‌ലൂരിയുടേത്. പാൻ ഇന്ത്യൻ ചിത്രമായാണ് സീതാരാമം എത്തിയത്. അതേസമയം ഏറെ വർഷങ്ങളായി ദുൽഖറും റാണയും അടുത്ത സുഹൃത്തുക്കളാണ്. മലയാളത്തിൽ കിംഗ് ഒഫ് കൊത്ത ആണ് ദുർഖറിന്റെ പുതിയ റിലീസ്. ഓണത്തിന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക.നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്ക് ഏറിയ ചിത്രം കൂടിയാണ്.അഭിലാഷ് എൻ. ചന്ദ്രൻ രചന നിർവഹിക്കുന്ന ചിത്രത്തിന് നിമിഷ് രവി ആണ് ഛായാഗ്രഹണം.ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മലയാളത്തിൽ ദുൽഖർ ഇനി അഭിനയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |