റിയാദ്: പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി. നീലഗിരി ഗൂഡല്ലൂർ നെല്ലക്കോട്ട സ്വദേശിയായ സുലൈമാൻ മുഹമ്മദ്(47) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ജോലി സ്ഥലത്ത് വെച്ചായിരുന്നു അത്യാഹിതമുണ്ടായത്. പത്ത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോയ സുലൈമാൻ രണ്ട് മാസം മുമ്പാണ് തിരികെ സൗദിയിലെത്തിയത്. പുതിയ വിസയിൽ സ്പോൺസറുടെ കീഴിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും. ഭാര്യ ഹസീന, മക്കൾ ഷെറിൻ, മുഹമ്മദ് ഷാനു, സന ഫാത്തിമ
അതേസമയം മലയാളിയായ പ്രവാസി യുവാവ് കഴിഞ്ഞ ദിവസം ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. തിരുവനന്തപുരം വട്ടക്കരിക്കം രാജീവ് ഗാന്ധി നഗറിലെ സിബി(41) ആണ് മരിച്ചത്. വിസ മാറാനായി ദുബായിൽ നിന്ന് ഒമാനിലെത്തിയതായിരുന്നു സിബി. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അൽ ഖുവൈറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെയായിരുന്നു അന്ത്യം. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |