അർജുൻ അശോകനെ കേന്ദ്ര കഥാപാത്രമാക്കി വി .എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന ഓളം മോഷൻ റിലീസ് ചെയ്തു. അർജുൻ അശോകനും ഹരിശ്രീ അശോകനും അവരുടേതായ പേരുകളിൽ തന്നെ ചിത്രത്തിൽ അച്ഛനും മകനുമായി വേഷമിടുന്നു എന്നതാണ് പ്രത്യേകത. ലെന, ബിനു പപ്പു, നോബി മാർക്കോസ്, സുരേഷ് ചന്ദ്രമേനോൻ, പൗളി വത്സൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഫൽ പുനത്തിൽ ആണ് നിർമ്മിക്കുന്നത്. സസ്പെൻസ് ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ലെനയും വി. എസ്. അഭിലാഷും ചേർന്ന് ഒരുക്കുന്നു. ഛായാഗ്രഹണം നീരജ് രവി ആൻഡ് അഷ്കർ. എഡിറ്റിംഗ് - ഷംജിത്ത് മുഹമ്മദ്.പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ. പി.ആർ.ഒ - മഞ്ജു ഗോപിനാഥ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |