ഫോറൻസിക്കിന്റെ മികച്ച വിജയത്തിനുശേഷം സംവിധായകൻ അഖിൽ പോൾ - അനസ്ഖാൻ, നിർമ്മാതാവ് രാജു മല്യത്ത് ടൊവിനോ തോമസ് എന്നിവർ ഒരുമിക്കുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബറിൽ ആരംഭിക്കും. എറണാകുളം, ബംഗളൂരു, മൗറീഷ്യസ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ. മഡോണ സെബാസ്റ്റ്യൻ ആണ് ചിത്രത്തിലെ നായിക.
ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നു. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് നിർമ്മാണം. അഖിൽ പോളും അനസ് ഖാനും ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2020ൽ റിലീസ് ചെയ്ത ചിത്രമാണ് ഫോറൻസിക്. സൈക്കോളജിക്കൽ ത്രില്ലർ സിനിമയിൽ സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന കഥാപാത്രത്തെയായിരുന്നു ടൊവിനോ അവതരിപ്പിച്ചത്. അതേസമയം നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും പൂർത്തിയാക്കിയ ടൊവിനോ തോമസ് ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകത്തിൽ ആണ് ഇനി അഭിനയിക്കുക. ഈ മാസം ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. സൗബിൻ ഷാഹിറും സൗബിനൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുഞ്ചാക്കോ ബോബൻ ചിത്രം പദ്മിനി ആണ് മഡോണ സെബാസ്റ്റ്യൻ നായികയായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അപർണ ബാലമുരളി, വിൻസി അലോഷ്യസ് എന്നിവരും പദ്മിനിയിൽ നായികമാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |