കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആൾപാർപ്പില്ലാത്ത പഴയ റെയിൽവേ ക്വാർട്ടേഴ്സിൽ നിന്ന് 18 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഇന്നലെ വൈകിട്ട് 3ന് എക്സൈസ്, ആർ.പി.എഫ്, റെയിൽവേ പൊലീസ് എന്നിവർ നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മൂന്ന് ബാഗുകളിലായി ഉപേക്ഷിച്ച നിലയിലായിരുന്നു. ആർ.പി.എഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി, എ.എസ്.ഐ വി.വി സഞ്ജയ് കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ എം.കെ സജീവൻ, രതീഷ് കുമാർ, കെ. സജേഷ്, കോൺസ്റ്റബിൾ എം.പി ബഷീർ, കെ. ഷാജിത്ത്, റെയിൽവേ പൊലീസ് എസ്.ഐ ആർ.പി അനീഷ്, കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്ത്, പ്രിവന്റീവ് ഓഫീസർ പി.കെ സർവജ്ഞൻ,സി.ഇ.ഒമാരായ എൻ. രജിത്ത്കുമാർ, എം. സജിത്ത്, കെ.പി റോഷി, സി.എച്ച് റിഷാദ്, പി. നിഖിൽ, ഡ്രൈവർ സി. അജിത്ത്, ഐ.ബി പ്രിവന്റീവ് ഓഫീസർ സി.വി ദിലീപ് എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |