തൊട്ടിൽപ്പാലം: മൊയിലോത്തറ ജനകീയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കാവിലുംപാറ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും ബ്ലോക്ക് ,ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കും സ്വീകരണം നൽകി. നാദാപുരം നിയോജക മണ്ഡലം എം.എൽ. എ ഇ.കെ വിജയൻ ഉദ്ഘാടനം ചെയ്തു. വടകര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി ശ്രീധരൻ അദ്ധ്യക്ഷ വഹിച്ചു. ജനപ്രതിനിധികൾക്കുളള ഉപഹാരം ഗ്രന്ഥശാലാ കമ്മിറ്റി അംഗങ്ങൾ വിതരണം ചെയ്തു. ജനപ്രതിനിധികളായ മണലിൽ രമേശൻ, എം സുജിന, ബോബി മൂക്കൻ തോട്ടം, സന്ധ്യ കരണ്ടോട് , പ്രിൻസി തുണ്ടിയിൽ, റോബിൻ ജോസഫ്, പവിത്രൻ വട്ടക്കണ്ടി, റോസക്കുട്ടി, സൗമ്യ സജിത്ത്, അഷ്റഫ് മണ്ണാർ കുണ്ടിൽ,ദിവൃ പൂവ്വടിത്തറ, ഫാസിൽ, കെ.ടി നാണു തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ.പി മുരളി സ്വാഗതവും സെക്രട്ടറി വിനോദൻ പാലോറ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |