മുംബയ്: തുടർച്ചയായ രണ്ടാംതവണയും പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെയും കാർഷിക, വിദ്യാഭ്യാസ വായ്പകളുടെയും പലിശ നിരക്കിന് മാറ്റമുണ്ടാകില്ല. വായ്പകളുടെ ഇ.എം.ഐയും കൂടില്ല. ഫിക്സഡ് റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും കരുതൽ ധന അനുപാതം(സി.ആർ.ആർ) 4.50 ശതമാനമായും തുടരും. രാജ്യത്ത് പണപ്പെരുപ്പം തുടർച്ചയായി കുറഞ്ഞതിനാലാണ് റിപ്പോ നിരക്ക് ഉയർത്താത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |