SignIn
Kerala Kaumudi Online
Friday, 26 April 2024 5.56 PM IST

ആനയും കാണ്ടാമൃഗവും തമ്മിൽ ഏറ്റുമുട്ടിയാൽ ആര് ജയിക്കും?​ അവസാനം സംഭവിച്ചത് ആരെയും ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ,​ വീഡിയോ

rhinoceros

ആനകൾ കാട്ടിലെ മൃഗങ്ങളെ ആക്രമിക്കുന്ന വീഡിയോകൾ പുറത്തുവരുന്നത് വളരെ കുറവാണ്. ആനകൾ കൂട്ടത്തോടെ വന്ന് തീറ്റ കഴിച്ച ശേഷം പോകുന്നു. എന്നാൽ ആനയെ ഉപദ്രവിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്താൽ ഇരട്ടിയായി തിരിച്ച് ആക്രമിക്കും. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ആനയും കാണ്ടാമൃഗവും തമ്മിലുള്ള പോരാട്ടമാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഐ എഫ് എസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദയാണ് ഇതിന്റെ വീഡിയോ ട്വിറ്റർ പേജിൽ പങ്കുവച്ചത്.

രാത്രിയിലാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. എന്നാൽ എവിടെ നിന്നാണ് ഈ ദൃശ്യങ്ങൾ ലഭിച്ചത് എന്ന് വ്യക്തമല്ല. 'ക്ലാഷ് ഓഫ് ദ ടെെറ്റൻസ്' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. ആദ്യം തന്നെ കാണുന്നത് ആനയും കാണ്ടാമൃഗവും നേർക്കുനേർ നിൽകുന്നതാണ്. ഈ കാണ്ടാമൃഗം ആനയെ പ്രകോപിപ്പിക്കുന്നു. തുടർന്ന് അവ ഏറ്റുമുട്ടുകയും ചെയ്യുന്നു. ആനയുടെ ഇടി കിട്ടിയ കാണ്ടാമൃഗം താഴെ വിഴുന്നു. പിന്നാലെ ആന കൊമ്പ് വച്ച് കാണ്ടാമൃഗത്തെ കുത്തുന്നതും വീഡിയോയിൽ കാണാം. കുത്ത് കിട്ടിയ കാണ്ടാമൃഗം അവസാനം കാട്ടിലേയ്ക്ക് ഓടിപോകുന്നു. ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചതിന് പിന്നാലെ നിരവധി ലെെക്കുകളും കമന്റുകളും ലഭിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELEPHANT, RHINOCEROS, VIRALVIDEO
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.