SignIn
Kerala Kaumudi Online
Saturday, 16 May 2026 4.33 AM IST

ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ഇന്ന് തുടങ്ങും; മുഖ്യമന്ത്രി ന്യൂയോർക്കിൽ

cm

ന്യൂയോർക്ക്: ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. ന്യൂയോർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വിവിധ വിഷയങ്ങളിൽ ചർച്ച നടക്കും. പ്രതിനിധികളുടെ രജിസ്ട്രേഷനും സൗഹൃദ സമ്മേളനവും ഇന്നലെ പൂർത്തിയായിരുന്നു.

വിവാദങ്ങൾക്കിടെയാണ് ലോക കേരള സഭയുടെ അമേരിക്കൻ മേഖല സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. ടൈംസ് സ്ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിലാണ് സമ്മേളനം. മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രി കെ എൻ ബാലഗോപാൽ, സ്പീക്കർ എ എൻ ഷംസീർ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘവും ചീഫ് സെക്രട്ടറി വി പി ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘവും ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളുടെയും നോർക്ക റൂട്ട്സിന്റെയും വീഡിയോ പ്രദർശനവും ഇന്നുണ്ടാകും.

പി ശ്രീരാമകൃഷ്ണൻ അവതരിപ്പിക്കുന്ന 'അമേരിക്കൻ മേഖലയിൽ ലോക കേരള സഭയുടെയും നോർക്കയുടെയും പ്രവർത്തനങ്ങൾ; വിപുലീകരണ സാദ്ധ്യതകളും വെല്ലുവിളികളും' എന്ന വിഷയം സഭ ചർച്ച ചെയ്യും. ജോൺ ബ്രിട്ടാസ് എം പി 'നവ കേരളം എങ്ങോട്ട്-അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണ സാദ്ധ്യതകളും' എന്ന വിഷയം അവതരിപ്പിക്കും. അമേരിക്കൻ മലയാളിയെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും ഗുണപരമായ ചർച്ചകളും തീരുമാനങ്ങളുമാണ് സമ്മേളനത്തിൽ ഉണ്ടാവുക.ഇന്നലെ പ്രതിനിധികളുടെ രജിസ്ട്രേഷനും സൗഹൃദ സമ്മേളനവും പൂർത്തിയായിരുന്നു. നാളെ, മുഖ്യമന്ത്രി അമേരിക്കയിലെ മലയാളികളെ അഭിസംബോധന ചെയ്യും. ന്യൂയോർക്കിലെ പരിപാടി കഴിഞ്ഞ് വാഷിംഗ്ടൺ ഡിസിയും ക്യൂബയും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, CM, NEWYORK VISIST, PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360