SignIn
Kerala Kaumudi Online
Saturday, 27 April 2024 1.13 AM IST

അയ്യോ ഇത് അദ്ദേഹം തന്നെയോ! നീണ്ട താടിയും മുടിയുമുള്ള ഈ മെലിഞ്ഞ മനുഷ്യനെ മനസിലായോ? മലയാളികളുടെ പ്രിയ താരമാണിത്‌

prithviraj

കഥാപാത്രത്തിന് പൂർണത ലഭിക്കാൻ വേണ്ടി വണ്ണം കൂട്ടുകയും, കുറയ്ക്കുകയും, മുടി നീട്ടുകയും, മൊട്ടയടിക്കുകയുമൊക്കെ ചെയ്യുന്ന താരങ്ങളുണ്ട്. അത്തരത്തിലൊരു നടന്റെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

നീണ്ടുവളർന്ന താടിയും മുടിയും, മേലാകെ പൊടിയുമുള്ള ഒരു മെലിഞ്ഞരൂപമാണ് ചിത്രത്തിലുള്ളത്. ബ്ലസിയുടെ 'ആടുജീവിത'ത്തിലെ പൃഥ്വിരാജാണിതെന്നാണ് ആരാധകർ പറയുന്നത്. ട്വിറ്ററിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

' ഇനിയിപ്പോൾ ക്ലാഷ് റിലീസ് ആയാലും അതൊന്നും ഇവിടെയൊരു പ്രശ്നമല്ല +Ve കിട്ടിയാൽ ഒപ്പമുള്ളത് ആരുടെ പടമായാലും അന്തസ്സായ ഒരു കളക്ഷൻ നേടുന്ന പതിവ് പ്രിഥ്വി പടങ്ങൾക്കുണ്ട്.' -എന്ന അടിക്കുറിപ്പോടെയാണ് ഒരു ആരാധകൻ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. നമ്മുടെ മനസിലുള്ള പൃഥ്വിരാജുമായി യാതൊരു സാമ്യവും ഈ ചിത്രത്തിനില്ല. അയ്യോ ഇത് പൃഥ്വി തന്നെയാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRITHVIRAJ SUKUMARAN, AADU JEEVITHAM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.