കണ്ണൂർ: പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാല മലയാളം പഠനവകുപ്പിൽ അസോസിയേറ്റ് പ്രൊഫസറായി നിയമന ഉത്തരവ് നൽകി. 15 ദിവസത്തിനുള്ളിൽ ചുമതലയേൽക്കണം എന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് ഉത്തരവ് നൽകിയത്. പ്രിയയ്ക്ക് യോഗ്യതയുണ്ടെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന്റെയും നിയമതടസമില്ലെന്ന് അഡ്വക്കേറ്റ് ജനറലും സർവകലാശാലാ സ്റ്റാൻഡിംഗ് കൗൺസലും നൽകിയ നിയമോപദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് നൽകിയത്.
അതേസമയം, പ്രിയ വർഗീസിന്റെ നിയമനത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് യുജിസി വ്യക്തമാക്കി. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും യുജിസി ആവശ്യപ്പെട്ടേക്കും. കേരള ഹൈക്കോടതി വിധിക്കെതിരെ യുജിസി നിയമോപദേശം തേടിയിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകണമെന്ന നിയമോപദേശമാണ് യുജിസിക്ക് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |