SignIn
Kerala Kaumudi Online
Friday, 11 October 2024 5.22 PM IST

ഫലവൃക്ഷ കൊമ്പുകൾ തൈകളാക്കി അനിൽ കുമാർ,​ വർഷം10 ലക്ഷം ലാഭം

Increase Font Size Decrease Font Size Print Page
air

കൊച്ചി: ഫലവൃക്ഷങ്ങളുടെ കൊമ്പുകളിൽ വേര് പിടിപ്പിച്ച് തൈകളാക്കി വിറ്റ്
എറണാകുളം എരൂർ സ്വദേശി അനിൽ കുമാർ ( 50 )​ കൊയ്യുന്നത് വർഷം 10 ലക്ഷത്തിലേറെ ! എയർ ലെയറിംഗ് വിദ്യയിലൂടെയാണ്

വേര് പിടി​പ്പിക്കൽ.

സാധാരണ ഫലവ‌ൃക്ഷത്തൈകൾ വളരാൻ മാസങ്ങളും വർഷങ്ങളും വേണ്ടിവരും. എയർലെയറിംഗിലൂടെ ആഴ്ചകൾക്കുള്ളിൽ വലിയ തൈകൾ ഉൽപ്പാദിപ്പിക്കാം. അതിവേഗം കായ്‌ക്കുകയും ചെയ്യും.

 എയർ ലെയറിംഗ്

ചെറു മരക്കൊമ്പിൽ ഒരിഞ്ച് നീളത്തിൽ ചുറ്റിലും തൊലി ചെത്തി മാറ്റും. അവി​ടെ വേര് വളരാനുള്ള റൂടെക്‌സ് ഹോർമോൺ പൊടി ഒരു നുള്ള് തേച്ച് പിടിപ്പിക്കും. മാസങ്ങളോളം വെള്ളത്തിലിട്ട് കുതിർത്ത ചകിരിത്തൊണ്ടിൽ ചാണകപ്പൊടി നിറച്ച് പൊതിഞ്ഞ് കെട്ടും. വേര് പിടിക്കാൻ മാവിന് ഒന്നര മാസം. പേരയിൽ ഒരു മാസം. ചാമ്പയിൽ 15 ദിവസം.അപ്പോൾ ലെയറിന്

താഴെ മുറിച്ച് ഗ്രോബാഗിൽ നടും.

 മഴക്കാലം പണക്കാലം
മഴക്കാലത്താണ് എയർ ലെയറിംഗ് ഫലപ്രദം. ഒരേക്കറിലെ 30മാവും 20 ചാമ്പയും 10 പേരയുമാണ് അനിലി​ന് ലാഭം നൽകുന്നത്. മൂവാണ്ടൻ, കൊളമ്പ്, നീലൻ, പ്രിയൂർ, ചന്ദ്രക്കാരൻ, കല്ലുകെട്ടി മാവുകളിലാണ് പ്രധാന കൃഷി. ഒരു തൈയ്‌ക്ക് റൂട്ടെക്‌സ് പൊടി, ചകിരിത്തൊണ്ട്, പ്ലാസ്റ്റിക് വള്ളി, ഗ്രോബാഗ് ഉൾപ്പെടെ 20 രൂപയാകും. ഒരു സീസണിൽ 1,000 ചാമ്പയും 1,500 മാവും 200 പേരയും തയ്യാറാക്കും.

വരുമാനം - മാവ് 7-10 ലക്ഷം. ചാമ്പ മൂന്ന് ലക്ഷം. പേര 60,000. സീസണിലെ ചെലവ് വെറും മൂന്ന് ലക്ഷം രൂപ. (സഹായിയായ അന്യസംസ്ഥാന തൊഴിലാളിയുടെ കൂലി ഉൾപ്പെടെ). വലിപ്പമനുസരിച്ച് 500, 700, 1,000 രൂപ നിരക്കിണ് മാവി​ൻ തൈ വിൽപ്പന. പേരയും ചാമ്പയും 300 രൂപ.

കെട്ടിട നിർമ്മാണവും വസ്തുവില്പനയുമാണ് അനിലിന്റെ പ്രധാന തൊഴിൽ. അതിനിടയിലാണ് എയർലെയറിംഗ്.

ഭാര്യ സൈജ. മകൾ നന്ദന എൻജിനിയറിംഗ് വിദ്യാർത്ഥി.

...................................

ലാഭകരമായ കൃഷിരീതിയാണ്. നന്നായി ചെയ്താൽ ലാഭം ഉറപ്പ്.

അനിൽകുമാർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AIR LAYARING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.