ന്യൂഡൽഹി: ഐതീഹ്യ കഥകളിലും കെട്ടുകഥകളിലും എന്നും നമ്മളിൽ ഭയം ജനിപ്പിക്കുന്ന തരത്തിൽ നിലകൊളളുന്ന ഉരഗങ്ങളാണ് പാമ്പുകൾ. അവയുടെ ചലനങ്ങളും ആകൃതിയുമെല്ലാം നമ്മളിൽ ആശങ്ക ജനിപ്പിക്കാറുണ്ട്. എന്നാൽ യാതൊരു ഭയവും കൂടാതെ പാമ്പുകളെ കൈകാര്യം ചെയ്യുന്നവരും നമുക്കിടയിൽ ഉണ്ട്. അത്തരത്തിലുളള ഒരു വ്യക്തിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
യാതൊരു ഭയവും കൂടാതെ ഡസൻ കണക്കിന് പാമ്പുകളുമായി അദ്ദേഹം ഇടപഴകുന്നതാണ് വീഡിയോയിലുള്ളത്. സ്നേക്ക്ബൈറ്റ് ടി വി എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. കൈയിലുളള ബാഗ് തുറന്ന് ഒരു പേടിയും കൂടാതെ പാമ്പുകളെ കാട്ടിലേക്ക് വിടുന്നതാണ് വീഡിയോയിൽ ഉളളത്.ജൂൺ 17ന് പോസ്റ്റ് ചെയ്ത ഈ വീഡിയോയ്‌ക്ക് ഇതുവരെ 1.8ലക്ഷം ലൈക്കുകളും ധാരാളം കമന്റുകളും ലഭിച്ചു. രോമാഞ്ചം ജനിപ്പിക്കുന്നതാണെന്നും ഭയപ്പെടുത്തുന്നതാണെന്നുമൊക്കെയുളള നിരവധി കമന്റുകളുമാണ് വീഡിയോയ്‌ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |