കൊച്ചി: ദിവസങ്ങളോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. കൊച്ചി പെരുമ്പാവൂരിലാണ് സംഭവം. രോഹിണി റൈസ് മില്ലിന് സമീപത്തെ പറമ്പിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇന്ന് രാവിലെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മരിച്ചത് ഇതരസംസ്ഥാന തൊഴിലാളിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവം കൊലപാതകമാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്ക് മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |