SignIn
Kerala Kaumudi Online
Saturday, 05 July 2025 8.49 PM IST

ഇനി കാത്തിരിക്കാനാകില്ലെന്ന് കെഎസ്ഇബി; രണ്ടും കൽപ്പിച്ചിറങ്ങും, ‌ഡിസംബ‌ർ 31 കഴിഞ്ഞാൽ വീട്ടിലെത്തുക കനത്ത പിഴ

Increase Font Size Decrease Font Size Print Page
kseb-

കോലഞ്ചേരി: വൈദ്യുതി കണക്ഷൻ എടുത്തപ്പോൾ അനുവദിച്ച ലോഡിൽ കൂടുതൽ ഉപഭോഗം സ്വയം വെളിപ്പെടുത്താനുള്ള സമയം ഡിസംബർ 31 വരെയായി ദീർഘിപ്പിച്ചു. ഇതിനകം കൃത്യമായ വിവരങ്ങൾ നൽകാത്തവർക്കെതിരെ കർശന നടപടിയുണ്ടാകും. ഇതിനുശേഷം പരിശോധന കർശനമാക്കും. പിടികൂടിയാൽ കനത്ത പിഴയുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ അറിയിപ്പ്.

ഉപയോഗിക്കുന്ന വൈദ്യുതി ഉപകരണങ്ങളുടെ വിവരങ്ങൾ യഥാസമയം കൃത്യമായി രേഖപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ ഇത് പലപ്പോഴും പാലിക്കാറില്ല. പുതിയ വീട്, വ്യാപാരസ്ഥാപനങ്ങൾ എന്നിവയിലേക്ക് കണക്ഷൻ എടുക്കുമ്പോഴും പഴയവീടുകളും വ്യാപാരസ്ഥാപനങ്ങളും പുതുക്കിപ്പണിയുമ്പോഴും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണവും പുതിയതായി കൂട്ടിച്ചേർത്തവയുടെ വിവരങ്ങളും ഉപഭോക്താവിന്റെ കൺസ്യൂമർ നമ്പറിൽ സെക്ഷൻ ഓഫീസുകളിൽ രേഖപ്പെടുത്തണം.


ഫീസിളവോടെ അവസരം

അനുമതി ഇല്ലാതെ അധികലോഡ് ഘടിപ്പിക്കുന്നതിലൂടെ കെ.എസ്.ഇ.ബിക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടത്താനാവാത്ത സ്ഥിതിയുണ്ട്. ഇത് വൈദ്യുതി ശൃംഖലയുടെ ഓവർ ലോഡിംഗിലൂടെ വോൾട്ടേജ് ക്ഷാമത്തിനും ശൃംഖലയുടെ തകർച്ചയ്ക്കും വരെ കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് അധികലോഡ് സ്വയം ക്രമപ്പെടുത്താൻ ഉപഭോക്താക്കൾക്ക് ഫീസിളവോടെ അവസരമൊരുക്കുന്നത്.

സെക്ഷൻ ഓഫീസുകളിൽ പ്രത്യേക അപേക്ഷാഫോറം തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ ഉപകരണങ്ങളുടെ എണ്ണവും വാട്ട്സും രേഖപ്പെടുത്തണം. വൈദ്യുതിവകുപ്പ് കണക്ടഡ് ലോഡ് പുനർ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതനുസരിച്ച് ഗാർഹിക,വ്യവസായ, വാണിജ്യ മേഖലകളിലെ ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് വലിയ ഇളവ് നൽകും. സത്യാവസ്ഥ വെളിപ്പെടുത്തുന്നവരിൽ നിന്ന് അപേക്ഷാഫീസ്,ടെസ്​റ്റിംഗ് ഫീസ്, അഡീഷണൽ സെക്യൂരി​റ്റി ഫീസ് തുടങ്ങിയവ ഈടാക്കില്ല. വിതരണ ശൃംഖലയിൽ മാ​റ്റം വരുത്തുന്നതിനുമാത്രം പണം അടച്ചാൽ മതി.


ജനുവരി മുതൽ ഫീസ്

31നുശേഷം അംഗീകൃത വയർമാന്റെ പരിശോധനാ റിപ്പോർട്ടും ഒരു കിലോവാട്ട് രേഖപ്പെടുത്തുന്നതിന് 300രൂപ എന്ന നിരക്കിൽ ഫീസും നൽകേണ്ടിവരും.


ഉപകരണം ഏകദേശ വാട്ട്സ്

എൽ.ഇ.ഡി ബൽബ് 3 -12

സി.എഫ്.എൽ 7 -30

ബൾബ് 40 - 60

ഫാൻ 60

ട്യൂബ് ലൈ​റ്റ് 30 - 40

ടി.വി 50 - 200

മിക്‌സി 500 - 750

തേപ്പുപെട്ടി 500 - 2000

ഫ്രിഡ്ജ് 100 - 500

ഇൻഡക്ഷൻ കുക്കർ 2000

ഹീ​റ്റർ 1000 - 2500

വാഷിംഗ് മെഷീൻ 350 - 600

മൈക്രോവേവ് ഓവൻ 2000

എയർ കണ്ടീഷണർ 1200 - 2500

സാധാരണ പ്ളഗ് 60

പവർപ്ളഗ് 500

പമ്പ് സെ​റ്റ് 375 -1500


ബി.എൽ.ഡി.സി ടെക്നോളജിയിൽ പ്രവർത്തിക്കുന്ന സീലിംഗ്, ടേബിൾ ഫാനുകൾ, മിക്സി തുടങ്ങിയവ വളരെ കുറഞ്ഞ വാട്ട്സിലാണ് പ്രവർത്തിക്കുന്നത്.

TAGS: KSEB, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.