തിരുവനന്തപുരം:ഷോളയൂരിലെ പട്ടികജാതി,വർഗ പ്രീമെട്രിക് ഹോസ്റ്റലിൽ പെൺകുട്ടികളെ വസ്ത്രം അഴിപ്പിച്ച സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പട്ടികജാതി,വർഗ്ഗ ക്ഷേമമന്ത്രി രാജിവയ്ക്കണമെന്ന് ബി.ജെ.പി പട്ടികജാതിമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. നവോത്ഥാന കേരളത്തിന് അപമാനമായ ഈ സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. യു.പിയിലോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലോ ഇത്തരം കാര്യങ്ങളുണ്ടാകുമ്പോൾ പ്രതികരിക്കുന്നവരെ ഇപ്പോൾ കാണാനില്ല. സംഭവത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാത്തത് മന്ത്രിയെന്ന നിലയിൽ ഭരണപരമായ വീഴ്ചയാണെന്നും ഷാജുമോൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |