ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) രാജ്യവ്യാപക റെയ്ഡും നിയമ നടപടിയും തുടരുന്നതിനിടെ നിരോധിത ഖാലിസ്ഥാൻ സംഘടനയുമായി ബന്ധപ്പെട്ട ചുവരെഴുത്തുകൾ ഡൽഹിയിൽ പ്രത്യക്ഷപ്പെട്ടു. യു.എസ് ആസ്ഥാനമായ സിഖ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) സംഘടനയുടെ തലവൻ ഗുർപത്‌വന്ത് സിംഗ് പന്നൂൻ ചുവരെഴുത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി.
ഡൽഹി കാശ്‌മീരി ഗേറ്റിലെ അന്തർ സംസ്ഥാന ബസ് സ്റ്റാൻഡിന്റെ ആറാം നമ്പർ ഗേറ്റിന് സമീപമുള്ള യമുന പാലത്തിലും വടക്കു കിഴക്കൻ ഡൽഹിയെയും വടക്കൻ ഡൽഹിയെയും ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിലുമാണ് 'ഡൽഹി ബനേഗാ ഖലിസ്ഥാൻ' (ഡൽഹി ഖലിസ്ഥാനാകും) എന്നതടക്കം ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി വികൃതമാക്കിയത്. ആഗസ്റ്റ് 27ന് ഡൽഹിയിലെ അഞ്ച് മെട്രോ സ്റ്റേഷൻ കെട്ടിടങ്ങളുടെ ചുവരുകളിലും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ചവുരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പന്നൂന്റെ വീഡിയോ പുറത്തുവന്നു. എവിടെയൊക്കെയാണ് ചുവരെഴുത്തുകളെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. കാനഡയിൽ നിന്നുള്ള ഖാലിസ്ഥാൻ അനുകൂലികൾ ഡൽഹിയിൽ എത്തിയിട്ടുണ്ടെന്നും പന്നൂൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |