വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന കണ്ണപ്പ എന്ന ചിത്രത്തിൽ മോഹൻലാൽ. പുരാണത്തിലെ കണ്ണപ്പയായി വിഷ്ണു മഞ്ചു എത്തുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നു. ജനത ഗാരേജിനുശേഷം മോഹൻലാൽ വീണ്ടും തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകുന്നു. പ്രഭാസ്, തെലുങ്ക് നടനും വിഷ്ണു മഞ്ചുവിന്റെ അച്ഛനുമായ മോഹൻബാബു എന്നിവരാണ് മറ്റ് താരങ്ങൾ.ശിവന്റെ വേഷമാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. വിഷ്‌ണു മഞ്ചുവിന്റെ സ്വപ്നപചിത്രമായ കണ്ണപ്പയുടെ ചിത്രീകരണം ന്യൂസിലൻഡിൽ പുരോഗമിക്കുന്നു.
കണ്ണപ്പയിൽ മോഹൻലാൽ കൂടി എത്തുന്നതോടെ ആവേശം വാനോളം ഉയരുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന കണ്ണപ്പയ്ക്ക് നൂറുകോടിയാണ് ബഡ്‌ജറ്റ്. മോഹൻബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് നിർമ്മാണം. ആന്ധ്ര, ഹൈദരാബാദ് എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകൾ.
ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ.മുകേഷ് കുമാർ സിംഗ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം .മണിശർമ്മയും മലയാളത്തിന്റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം. ഷെൽട്ടൺമാവു ഛായാഗ്രഹണം നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |