മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലർ ചിത്രം ബസൂക്കയുടെ സെക്കൻഡ് ലുക്ക് പുറത്തുവിട്ടു. സരിഗമയുടെ ഫിലിം സ്റ്റുഡിയോ ആയ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. എബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് നിർമ്മാണം. കാപ്പയുടെ വിജയത്തിന് ശേഷം സരിഗമയും തിയേറ്റർ ഒഫ് ഡ്രീംസും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. തെന്നിന്ത്യൻ നടനും സംവിധായകനുമായ ഗൗതം മേനോൻ ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നു. പി. ആർ. ഒ ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |