SignIn
Kerala Kaumudi Online
Saturday, 27 July 2024 9.18 AM IST

വിനയൻ ചിത്രത്തിൽ സിജു വിത്സനും സണ്ണി വയ്നും

c

വിനയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിജു വിത്സൻ, സണ്ണി വയ്‌ൻ എന്നിവർ നായകൻമാരായി എത്തുന്നു. ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രം അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിനുശേഷം വിനയനും സിജു വിത്സനും വീണ്ടും ഒരുമിക്കുന്നു എന്നതാണ് പ്രത്യേകത. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് അൻപറിവ് സംഘട്ടന സംവിധാനം ഒരുക്കുന്നു. നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. ഷീലു എബ്രഹാം ആണ് മറ്റൊരു താരം. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ വെളിപ്പെടുത്തും. പുതുവർഷത്തിൽ നാലു ചിത്രങ്ങളാണ് അബാം മൂവീസിന്റേതായി ഒരുങ്ങുന്നത്. സൗബിൻ ഷാഹിർ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണൊന്ന്. അടുത്ത ഷെഡ്യൂൾ ഉടൻ ആരംഭിക്കും. സുരേഷ് ഗോപി നായകനായി രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. പ്രശസ്ത തമിഴ് നടൻ എസ്.ജെ. സൂര്യ ആണ് പ്രതിനായകൻ. എസ്.ജെ. സൂര്യ ആദ്യമായാണ് മലയാളത്തിലേക്ക് എത്തുന്നത്. ഒരു വാച്ച് മെക്കാനിക്കിന്റെ വേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഡിസംബറിൽ പുറത്തിറങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.