SignIn
Kerala Kaumudi Online
Saturday, 27 July 2024 9.57 AM IST

ബോൾഡ് ലുക്കിൽ രമ്യ നമ്പീശൻ

f

നടിയും ഗായികയുമായ രമ്യ നമ്പീശന്റെ പുത്തൻ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. ബോൾഡ് ലുക്കിൽ രമ്യയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണിത്. അവതാരകയായി കരിയർ ആരംഭിച്ച് സായാഹ്നം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര അരങ്ങേറ്റം. ട്രാഫിക്, ചാപ്പാ കുരിശ്, ലെഫ്‌റ്റ് റൈറ്റ് ലെഫ്‌റ്റ്, ലുക്കാ ചുപ്പി, ജിലേബി എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഇവൻ മേഘരൂപൻ സിനിമയിൽ ആണ്ടലോന്റെ എന്ന ഗാനം ആലപിച്ചാണ് രമ്യ പിന്നണി ഗാനരംഗത്ത് എത്തുന്നത്. രമ്യ ആലപിച്ച ബാച്ചിലർ പാർട്ടിയിലെ വിജന സുരഭി, തട്ടത്തിൻ മറയത്തിലെ മുത്തുച്ചിപ്പി പോലൊരു എന്നീ ഗാനങ്ങൾ സൂപ്പർ ഹിറ്റാവുകയും ചെയ്തു. ഓം ശാന്തി ഓശാനയിലെ ഈ മഴമേഘം എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു. അന്യഭാഷകളിലും നടി എന്ന നിലയിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. മലയാളത്തിൽ ബി 32 മുതൽ 44 വരെയാണ് രമ്യയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഉർവശി, പാർവതി തിരുവോത്ത്, ലിജോ മോൾ ജോസ്, ഐശ്വര്യ രാജേഷ് എന്നിവരോടൊപ്പം പ്രധാന വേഷത്തിൽ എത്തുന്ന ഹേർ റിലീസിന് ഒരുങ്ങുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.