തൃശൂർ: നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി നടത്തുന്ന അശ്ലീലനാടക യാത്രയ്ക്കെതിരെ പ്രതികരിക്കുന്നവരെ കരുതൽ തടങ്കലിൽ വയ്ക്കാനാണ് തീരുമാനമെങ്കിൽ കനത്തവില നൽകേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാത്രയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെല്ലാം അണിനിരന്നാൽ ഒരടിപോലും മുന്നോട്ടു പോകാൻ കഴിയില്ല.
കരിങ്കൊടി കാണിക്കുന്നവരെ കടന്നാക്രമിക്കുന്ന കാട്ടാളന്മാരായ ഡി.വൈ.എഫ്.ഐക്കാരും പ്രതിഷേധിക്കുന്നവരെ പതിയിരുന്ന് ആക്രമിക്കുന്ന സി.പി.എം ഗുണ്ടകളും കലാപാഹ്വാനത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയും വർത്തമാനകാല കേരളത്തിന്റെ ദുരന്തമാണ്. ഇതിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും അണിനിരത്തി സമരത്തിന് യു.ഡി.എഫ് നേതൃത്വം കൊടുക്കും. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |