മുംബയ്: കല്യാൺ ജുവലേഴ്സ് സ്ഥാപകൻ ടി.എസ്. കല്യാണരാമന്റെ ആത്മകഥയായ 'ദ ഗോൾഡൻ ടച്ച്' ബോളിവുഡ് താരവും കല്യാൺ ജുവലേഴ്സ് ബ്രാൻഡ് അംബാസഡറുമായ അമിതാഭ് ബച്ചൻ പ്രകാശനം ചെയ്തു. കല്യാൺ ജുവലേഴ്സിന്റെ കഥയും ടി.എസ്. കല്യാണരാമന്റെ ജീവിതവും ലളിതവും പരസ്പരം വേർപിരിക്കാൻ കഴിയാത്തതുമാണെന്ന് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച അമിതാഭ് ബച്ചൻ പറഞ്ഞു. സംരംഭകർക്ക് പരീക്ഷണ സാഹചര്യങ്ങളിൽ വേണ്ട കാഴ്ചപ്പാടും വിശ്വാസവും നിശ്ചയദാർഢ്യവും നൽകുന്ന കൈപ്പുസ്തകമാണ് ആത്മകഥയെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ ചെറുതായി തുടങ്ങി ഇന്ത്യയിലെ വലിയ ആഭരണശൃംഖലയായി വളർന്നതിന്റെ വ്യക്തിഗതമായ വിവരണമാണ് പുസ്തകത്തിലുള്ളത്. വെല്ലുവിളികളെയും തടസങ്ങളെയും നേരിട്ട് മുന്നോട്ടു നീങ്ങിയതിന്റെ കഥകൾ ആകർഷകമായി കല്യാണരാമൻ ആത്മകഥയിൽ വിവരിക്കുന്നു.
1908 മുതലുള്ള പരമ്പരാഗത കുടുംബ വ്യാപാരത്തെ കല്യാൺ ജുവലേഴ്സ് ബ്രാൻഡായി വളർത്തിയെടുത്ത കഥ മനോഹരമായി പറയുന്നു. കല്യാണരാമന്റെ സംരംഭക യാത്രയിലെ വെല്ലുവിളികളെയും വിജയങ്ങളേയും മൂല്യങ്ങളേയും ആത്മകഥയിൽ ഇഴയടുപ്പത്തോടെ അവതരിപ്പിക്കുന്നു.
ദ ഗോൾഡൻ ടച്ചിലൂടെ കല്യാൺ ജൂവലേഴ്സിന്റെ കഥയാണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് ടി.എസ്. കല്യാണരാമൻ പറഞ്ഞു. സംരംഭകത്വത്തിലേക്കുള്ള യാത്രയുടെ കഥയാണിതെന്നും വായനക്കാർക്ക് പ്രചോദനകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |