കൊച്ചി: സ്വർണ വ്യാപാര വിതരണ മേഖലയിലെ പ്രമുഖ സ്ഥാപനമായ അൽ മുക്താദിർ ജുവലറി ഗ്രൂപ്പ് ഫൗണ്ടർ ചെയർമാനും സി.ഇ.ഒ.യുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന് യുണൈറ്റഡ് നേഷൻസിന്റെ ഡിഎസ്എ ഇന്റർനാഷണൽ കമ്മീഷന്റെയും കൗൺസിൽ ഒഫ് യൂറോപ്പ്യൻ യൂണിയന്റെയും അംഗീകാരത്തോടെ ഇന്റർനാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ കോംപ്ലിമെന്ററി മെഡിസിനിൽ നൽകുന്ന ഓണററി ഡി. ലീറ്റ് ബഹുമതിക്ക് അർഹനായി.
കൊളംബോയിലെ ബണ്ഡാരനായകെ ഇന്റർനാഷണൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ യൂണിവേഴ്സിറ്റി വൈസ് ചെയർമാൻ ലക്ഷ്മൺ റെന തുങ്കേ ഡി.ലീറ്റ് സമ്മാനിച്ചു.
തുടർന്ന് വിവിധബിസിനസ് നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ 2023 ലെ സ്റ്റാർ ഒഫ് ഏഷ്യ അവാർഡും ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |