SignIn
Kerala Kaumudi Online
Saturday, 27 July 2024 10.03 AM IST

ദുബായ് ജൈടെക്സിൽ തിളങ്ങി കേരള കമ്പനികൾ

gitex

തിരുവനന്തപുരം: ദുബായിലെ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന വാർഷിക ജൈടെക്സ് സാങ്കേതികവിദ്യാ പ്രദർശനത്തിൽ സംസ്ഥാനത്തെ ഐ.ടി കമ്പനികൾക്ക് മികച്ച പ്രതികരണം. സംസ്ഥാനത്തെ ഐ.ടി പാർക്കുകളായ ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിലെയും അനുബന്ധ സാറ്റ്ലൈറ്റ് പാർക്കുകളിലെയും 30 ഐ.ടി, ഐ.ടി.ഇ.എസ് കമ്പനികൾക്കായി 1200 ബിസിനസ് അന്വേഷണങ്ങളാണ് ലഭിച്ചത്. 180 രാജ്യങ്ങളിൽ നിന്നായി 1,800ലധികം സ്റ്റാർട്ടപ്പുകളുൾപ്പെടെ 6,000 പ്രദർശകരും 1.8 ലക്ഷം ടെക് എക്സിക്യൂട്ടീവുകളും പങ്കെടുത്ത പ്രദർശനത്തിൽ അഞ്ചു കമ്പനികൾ 6.5 കോടി രൂപയുടെ വ്യവയായം ഉറപ്പാക്കി. ത്രീഡി പ്രിന്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് പങ്കെടുത്തത്. കേരളത്തിലെ ഐ.ടി കമ്പനികളുടെ കഴിവും പ്രാപ്തിയും ലോകത്തിന് മുന്നിൽ തുറന്നുകാണിക്കാൻ കിട്ടിയ വലിയ ഒരു അവസരമാണ് ജൈടെക്‌സെന്ന് ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ (റിട്ട.), ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ എന്നിവർ അഭിപ്രായപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.