യവനിക ഗോപാലകൃഷ്ണൻ, സീമ ജി നായർ എന്നിവരെ പ്രധാന കഥാപാത്രമാക്കി മാദ്ധ്യമപ്രവർത്തകനായ പി. മുരളി മോഹൻ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന പൊട്ടിച്ചൂട്ട് ചെർപ്പുളശേരിയിൽ ചിത്രീകരണം ആരംഭിച്ചു. പച്ചയായ മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ സൂര്യ, അനിൽ ബേബി, രാജീവ് കാറൽമണ്ണ,സുധ നെടുങ്ങാടി,അനിൽ ബേബി,ഗിരീഷ് ആലമ്പാടൻ,അഗസ്തി ആനക്കാംപൊയിൽ, ഖാലിദ്,രാജേഷ് അടയ്ക്കാപത്തൂർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അനുഗ്രഹ വിഷൻ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദേവൻ മോഹൻ നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഗിരീഷ് ആലമ്പാട്,സംഗീതം, ബിജിഎം-രാജേഷ് ബാബു കെ ശൂരനാട്, എഡിറ്റിംഗ്-റിജീഷ് കോട്ടുവിളയിൽ, പ്രൊഡക്ഷൻ കൺട്രോളർ ഷജിത് തിക്കോടി, പി .ആർ. ഒ എ .എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |