ന്യൂഡൽഹി: 15,000 വനിതാ സ്വയം സഹായ സംഘങ്ങൾക്ക് (എസ്.എച്ച്.ജി) സബ്സിഡിയിൽ ഡ്രോണുകൾ നൽകുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. കീടനാശിനി പ്രയോഗം ഉൾപ്പെടെയുള്ള കാർഷിക ആവശ്യങ്ങൾക്കായി കർഷകർക്ക് ഡ്രോണുകൾ വാടകയ്ക്ക് നൽകും. പദ്ധതിക്കായി 1,261 കോടി രൂപ വകയിരുത്തി.
ഡ്രോൺ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ വിലയുടെ 80ശതമാനം അല്ലെങ്കിൽ പരമാവധി എട്ടുലക്ഷം രൂപ ദേശീയ അഗ്രികൾച്ചർ ഇൻഫ്രാ ഫിനാൻസിംഗ് ഫെസിലിറ്റി (എ.ഐ.എഫ്) വായ്പയായി വനിതാ സ്വയം സഹായ സംഘങ്ങൾക്ക് നൽകും. മൂന്ന് ശതമാനം പലിശയിളവുണ്ടാകും.
യോഗ്യതയുള്ള, 18 വയസിന് മുകളിൽ പ്രായമുള്ള എസ്.എച്ച്.ജി അംഗത്തിന് അഞ്ചു ദിവസത്തെ നിർബന്ധിത ഡ്രോൺ പൈലറ്റ് പരിശീലനവും 10 ദിവസത്തെ അധിക പരിശീലനവും നൽകും. കീടനാശിനി പ്രയോഗം, ഇലക്ട്രിക്കൽ സാധനങ്ങളുടെ അറ്റകുറ്റപ്പണികൾ, ഫിറ്റിംഗ്, മെക്കാനിക്കൽ ജോലികൾ എന്നിവയിൽ മറ്റുള്ളവർക്കും പരിശീലനം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |