കൊച്ചി: ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ ഓപ്പൺ എൻഡഡ് ഇക്വിറ്റി പദ്ധതിയായ ആക്സിസ് ഇന്ത്യ മാനുഫാക്ചറിംഗ് ഫണ്ട് വിപണിയിൽ അവതരിപ്പിച്ചു.
ഫണ്ടിലെ നിക്ഷേപ പദ്ധതി ഇന്ന് മുതൽ ഡിസംബർ 15 വരെ നടക്കും. കുറഞ്ഞത് 500 രൂപയും തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിംഗ് ടിആർഐയാണ് പദ്ധതിയുടെ അടിസ്ഥാന സൂചിക.
ഇന്ത്യയുടെ വളർച്ചയുടെ വേഗം പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്ഈ തീമാറ്റിക് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും ഇന്ത്യയുടെ നിർമാണ മേഖലയുടെ വളർച്ചയ്ക്കൊപ്പം മുന്നേറാൻ നിക്ഷേപകരെ സഹായിക്കുന്നവിധത്തിലാണിതെന്നും ആക്സിസ് എഎംസി മാനേജിംഗ് ഡയറക്ടറും
സി.ഇ.ഒയുമായ ബി ഗോപകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |