SignIn
Kerala Kaumudi Online
Saturday, 27 July 2024 8.37 AM IST

യു.എ.ഇ ദിനാഘോഷത്തിൽ ഇളവുകളുമായി എയർ ഇന്ത്യ എക്‌‌സ്‌പ്രസ്

air-india-

നെടുമ്പാശേരി: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എയർ ഇന്ത്യ എക്‌സ്‌പ്ര‌സ് രാജ്യാന്തര വിമാന സർവീസുകളിൽ 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2024 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി ഇന്ന് നടത്തുന്ന നേരിട്ടുള്ള ബുക്കിംഗുകൾക്ക് ഇളവ് ലഭിക്കും.

എയർലൈനിന്റെ മൊബൈൽ ആപ്പിലും airindiaexpress.com എന്ന വെബ്‌സൈറ്റിലും ലോഗിൻ ചെയ്ത് ബുക്ക് ചെയ്യുന്നവർക്ക് യാത്രാസമയത്ത് സൗജന്യ ഫ്രഷ് ഫ്രൂട്ട് പ്ലാറ്ററും ലഭിക്കും. യു.എ.ഇയിലേക്ക് ആഴ്ചയിൽ 195 സർവീസുകൾ എയർ ഇന്ത്യ എക്‌സ്‌പ്ര‌സ് നടത്തുന്നുണ്ട്. ദുബായിലേക്ക് 80 സർവീസുകളും ഷാർജയിലേക്ക് 77 സർവീസുകളും അബുദാബിയിലേക്ക് 31 സർവീസുകളും ആഴ്ചയിലുണ്ട്. കൂടാതെ യു.എ.ഇയിലെ അൽ ഐനിലേക്ക് രണ്ട് സർവീസുകളും റാസൽഖൈമയിലേക്ക് അഞ്ച് സർവീസുകളുമുണ്ട്.

യു.എ.ഇയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന എയർ ഇന്ത്യ എക്‌സ്‌പ്ര‌സിന്റെ താൽപ്പര്യത്തിന്റെ സാക്ഷ്യപത്രമാണിതെന്ന് കമ്പനിയുടെ ഇന്റർനാഷണൽ ബിസിനസ് വൈസ് പ്രസിഡന്റ് താര നായിഡു പറഞ്ഞു.

29 ബോയിംഗ് 737, 28 എയർബസ് എ320 എന്നിവയുൾപ്പെടെ 57 വിമാനങ്ങളുള്ള എയർ ഇന്ത്യ എക്‌സ്‌പ്ര‌സ് പ്രതിദിനം 300 ലധികം വിമാനസർവീസുകൾ നടത്തുന്നുണ്ട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, AIR INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.