നെടുമ്പാശേരി: നാവികസേനാ ദിനത്തോടനുബന്ധിച്ച് ഇന്ന് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വില്പന ഓഫർ പ്രഖ്യാപിച്ചു. വിരമിച്ചവരും സർവീസിലുള്ളവരുമായ ഡിഫൻസ്, പാരാമിലിട്ടറി ഉദ്യോഗസ്ഥർക്കും അവരുടെ ആശ്രിതർക്കും ഇന്ന് ബുക്ക് ചെയ്യുന്ന വിമാന ടിക്കറ്റുകളുടെ നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കും. എയർലൈനിന്റെ മൊബൈൽ ആപ്പിലും airindiaexpress.com എന്ന വെബ്സൈറ്റിലും ബുക്ക് ചെയ്യുന്ന 2024 ജനുവരി 10 മുതലുള്ള യാത്രകൾക്കാണ് ആനുകൂല്യം.
പ്രതിരോധ ഉദ്യോഗസ്ഥർക്ക് എയർലൈൻ ഇപ്പോൾതന്നെ ലഭ്യമാക്കുന്ന കോംപ്ലിമെൻററി മുൻഗണനാ ബോർഡിംഗും ലഭിക്കും. ലോയൽറ്റി പ്രോഗ്രാമിലെ അംഗങ്ങൾക്ക് ഭക്ഷണം, സീറ്റുകൾ, ബാഗേജുകൾ, മാറ്റം, റദ്ദാക്കൽ ഫീസ് ഇളവുകൾ എന്നിവ പോലുള്ള എക്സ്ക്ലൂസീവ് മെമ്പർ ആനുകൂല്യങ്ങൾക്ക് പുറമേ എട്ട് ശതമാനം വരെ ന്യൂകോയിൻസും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |