SignIn
Kerala Kaumudi Online
Sunday, 14 April 2024 11.18 AM IST

ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കി ജെം ആൻഡ് ജുവലറി പ്രദർശനം

gem1

കൊച്ചി: ജുവലറി വ്യവസായത്തിലെ നേട്ടങ്ങൾക്കുള്ള പുരസ്‌കാര സമർപ്പണത്തോടെ കേരള ജെം ആൻഡ് ജുവലറി ഷോയുടെ പതിനാറാം പതിപ്പായ 'കെ.ജി.ജെഎസ് 2023' അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സമാപിച്ചു.

സിനിമാതാരങ്ങളായ നരേൻ, വീണ നന്ദകുമാർ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. കെ.ജി.ജെ.എസ് ഡയറക്ടർമാരായ പി.വി ജോസ്, സുമേഷ് വധേര, ക്രാന്തി നാഗ്വേക്കർ എന്നിവർ പങ്കെടുത്തു.

ഇന്ത്യയിൽ അതിവേഗം വളരുന്ന ജുവലറിയായി കല്യാൺ ജുവലേഴ്‌സും സമ്പന്നമായ ജുവലറിയായി ജോയ്ആലുക്കാസിനെയും തിരഞ്ഞെടുത്തു.

മികച്ച ജുവലറികളുടെ ആഗോള പട്ടികയിൽ ആറാം സ്ഥാനം നേടിയ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഭീമ ജുവൽസ് കൊച്ചി ചെയർമാൻ ബിന്ദു മാധവൻ, പുതുമയേറിയ മാദ്ധ്യമ പ്രചാരണത്തിന് ജോസ് ആലുക്കാസ്, ഹെറിറ്റേജ് ജുവലറിയായി തിരുവനന്തപുരം ഭീമ ജുവലറി, മൊത്തവ്യാപാരത്തിന് പീ.ജെ ജുവലറി തൃശൂർ എന്നിവ പുരസ്കാരങ്ങൾ കരസ്ഥമാക്കി.

സ്വർണം, വജ്രം, പ്ലാറ്റിനം, വെള്ളി, അനുബന്ധ വസ്തുക്കൾ, ജുവലറി ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവ അണിനിരന്ന 200 സ്റ്റാളുകളിലാണ് പ്രദർശനം ഒരുക്കിയത്. ആഭരണ നിർമ്മാതാക്കളും കരകൗശലവിദഗ്ദ്ധരും വ്യാപാരികളും കയറ്റുമതിക്കാരും സാങ്കേതികവിദ്യാ വിദഗ്ദ്ധരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, FEM JEWELLERY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.