തിരുവനന്തപുരം: ബിടെക് ട്യൂട്ടറിന്റെ മാനേജിംഗ് ഡയറക്ടർ പ്രിൻസി ആന്റണി എഴുതിയ 'ബി.ടെക് ഫസ്റ്റ് ഇയർ: മാസ്റ്ററിംഗ് എഞ്ചിനീയറിംഗ് എക്സലൻസ്' എന്ന പുസ്തകം രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. സുരേഷ് ബാബു പ്രകാശനം ചെയ്തു, എഞ്ചിനീയറിംഗ് പഠനത്തിന്റെ ആദ്യ വർഷത്തേക്കുള്ള വഴികാട്ടിയാണ് ഈ പുസ്തകം, സങ്കീർണമായ ആശയങ്ങൾ എളുപ്പത്തിൽ മനസിലാക്കാനും പ്രശ്നപരിഹാര കഴിവുകൾ മെച്ചപ്പെടുത്താനും പുസ്തകം സഹായിക്കും. പ്രായോഗിക ഉദാഹരണങ്ങളും പരിശീലന വ്യായാമങ്ങളും ഉപയോഗിച്ച് യഥാർത്ഥ ജീവിത ആപ്ലിക്കേഷനുകളുമായി സിദ്ധാന്തത്തെ ബന്ധിപ്പിക്കുന്ന ഒരു വിദ്യാർത്ഥി, സൗഹൃദ ഉപകരണമാണ് ഈ പുസ്തകമെന്ന് പ്രിൻസി ആന്റണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |