SignIn
Kerala Kaumudi Online
Wednesday, 09 July 2025 7.07 AM IST

ആദ്യം കാൽമുട്ടിൽ തല ശക്തിയായി ഇടിപ്പിച്ചു, പിന്നെ നെഞ്ചിലും ആഞ്ഞ് ഇടിച്ചു; പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Increase Font Size Decrease Font Size Print Page
crime

കൊച്ചി: ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം തന്നെയെന്ന് കണ്ടെത്തി. കുഞ്ഞിന്റെ അമ്മയുടെ ലിവിംഗ് ടുഗദർ പങ്കാളി ഷാനിഫ് തന്റെ കാൽമുട്ടിൽ തല ഇടിപ്പിച്ചാണ് കൊന്നതെന്ന് മൊഴി നൽകി. കൊലപാതകത്തിന് ശേഷം മരണം ഉറപ്പാക്കാൻ ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു നോക്കിയെന്നും പൊലീസും പറഞ്ഞു. കൃത്യത്തിൽ കുഞ്ഞിന്റെ അമ്മ അശ്വതിയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇരുവരുടെയും അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് സൂചന.

ജനിച്ച അന്നുമുതൽ, ഷാനിഫ് കുഞ്ഞിനെ നിരവധി തവണ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കുഞ്ഞ് ബാദ്ധ്യതയാണെന്നും ഒഴിവാക്കണമെന്നും ഉദ്ദേശിച്ചാണ് കറുകപ്പള്ളിയിലെ ലോഡ്ജിൽ അശ്വതിയുമായി ഷാനിഫ് മുറിയെടുക്കുന്നത്. ഇവിടെ വച്ച് പ്രതി തന്റെ കാൽമുട്ടിൽ തല ഇടിപ്പിച്ച് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ കുഞ്ഞിന്റെ നെഞ്ചിലും ശക്തിയായി ഇടിച്ചു.

ഇതോടൊപ്പം മരണം ഉറപ്പാക്കാൻ അബോധാവസ്ഥയിലായ കുഞ്ഞിന്റെ ശരീരത്തിൽ കടിക്കുകയും ചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും അശ്വതി ഒരു എതിർപ്പു പ്രകടിപ്പിച്ചില്ല. മാത്രമല്ല അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതും ഇരുവരും ഒരുമിച്ചായിരുന്നു. അ​ന​ക്ക​മി​ല്ലാ​തെ​ ​ക​ണ്ട​പ്പോ​ൾ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ച​താ​ണെ​ന്നും​ ​തൊ​ണ്ട​യി​ൽ​ ​മു​ല​പ്പാ​ൽ​ ​കു​ടു​ങ്ങി​യ​താ​കാ​മെ​ന്നു​മാ​ണ് ഇവർ ആദ്യം ​പ​റ​ഞ്ഞ​ത്.​

എന്നാൽ കുഞ്ഞിന്റെ ശരീരത്തിലെ അസ്വാഭാവികമായ പാടുകൾ കണ്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെയാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത്. അശ്വതിയ്ക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് കഴിഞ്ഞദിവസം ഷാനിഫ് കൊലപ്പെടുത്തിയത്.

TAGS: CASE DIARY, BABY, DEATH, MURDERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER