ഗ്ളാമർ ലുക്കിൽ സാനിയ അയ്യപ്പൻ പ്രത്യക്ഷപ്പെടുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു. അഞ്ചു മില്യണിന് അടുത്ത് കാഴ്ചക്കാർ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ വീഡിയോയ്ക്ക് ലഭിച്ചു. ഒരു പരസ്യചിത്രത്തിന്റെ ഭാഗമായി ഒരുക്കിയതാണ് വീഡിയോ. റെഡ് കാർപ്പെറ്റിലൂടെ ഹോളിവുഡ്, ബോളിവുഡ് നടിമാരെ പോലെ പ്രത്യക്ഷപ്പെടുന്ന സാനിയയെ വീഡിയോയിൽ കാണാം. അതേമസയം സാനിയയുടെ വീഡിയോയ്ക്ക് നേരേ രൂക്ഷമായ വിമർശനവും ഉയരുന്നു. അശ്ളീല കമന്റുകളുമുണ്ട്. പ്രിയങ്ക ചോപ്ര ആണെന്നാണ് വിചാരം, ഇത്രയും ബോഡിഗാർഡ് വേണോ എന്നിങ്ങനെയാണ് നെഗറ്റീവ് കമന്റ്. സാനിയ കാണാൻ ഹോട്ടാണെന്നും കിടിലൻ ലുക്കാണെന്നും കമന്റുണ്ട്. എന്നാൽ വിമർശനങ്ങൾക്കു നേരേ സാനിയ പ്രതികരിച്ചിട്ടില്ല. മുൻപ് സൈബർ ബുള്ളിങിന് എതിരെ രംഗത്തുവന്ന സാനിയ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്.അടുത്തിടെ തമിഴ് അരങ്ങേറ്രം നടത്തിയ സാനിയ മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ അഭിനയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |