അനിമൽ സിനിമയിൽ രൺബീർ കപൂറിന്റെ നായികയായി എത്തിയ ത്രിപ്തി ദിമ്രി ബോളിവുഡിൽ യുവാക്കളുടെ ക്രഷയായി മാറുന്നു. അതീവ ഗ്ളാമറസായാണ് തൃപ്തി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. രൺബീറുമൊത്തുള്ള ചൂടൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റുകളാണ്.
അർദ്ധ നഗ്നയായി സോയ എന്ന കഥാപാത്രമായി എത്തുന്ന തൃപ്തി പ്രേക്ഷകരുടെ സ്നേഹവും പ്രശംസയും ഒരേപോലെ ഏറ്റുവാങ്ങുന്നു.
2017 ൽ പോസ്റ്റർ ബോയ്സ് എന്ന കോമഡി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച തൃപ്തി ക്വാല, ബുൾബുൾ തുടങ്ങി മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 12 ലക്ഷം ആളുകളാണ് തൃപ്തിയെ പിന്തുടരുന്നത്. ബോളിവുഡിൽ ഇനി തൃപ്തി തരംഗമായിരിക്കുമെന്ന് മാദ്ധ്യമങ്ങൾ വിലയിരുത്തുന്നു. വിക്കി കൗശലിനെ നായകനാക്കി ആനന്ദ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൃപ്തിയുടെ പുതിയ ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |