കൊച്ചി : പരസ്യരംഗത്ത് ദക്ഷിണേന്ത്യയിലെ പ്രമുഖമായ പെപ്പർ ക്രീയേറ്റീവ് അവാർഡുകൾ ഡിസംബർ എട്ടിന് കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ സമ്മാനിക്കും. ഇന്ത്യൻ അഡ്വെർടൈസിംഗ് രംഗത്തെ അതികായനും പ്രശസ്തമായ മൂന്ന് പരസ്യ കമ്പനികളുടെ സ്ഥാപകനുമായ മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകും . ഏജൻസി ഒഫ് ദി ഇയർ, അഡ്വെർടൈസർ ഒഫ് ദി ഇയർ, സംസ്ഥാനതല ബെസ്റ്റ് ഏജൻസി എന്നിവയ്ക്ക് പുറമെ 35 വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുക. കേരളത്തിലെ പരസ്യ ഏജിൻസികൾക്കായി ജുവലറി, റിയൽ എസ്റ്റേറ്റ്, ആയുർവേദ, ടെക്സ്റ്റയിൽ, ഹോസ്പിറ്റാലിറ്റി, മീഡിയ, ബാങ്കിംഗ്, ഹെൽത്ത്കെയർ, എഡ്യൂക്കേഷൻ, റീറ്റെയ്ൽ, സിനിമ എന്നീ മേഖലകളിലെ പരസ്യങ്ങൾക്ക് പ്രത്യേക അവാർഡുകൾ നൽകും.
പ്രമുഖ അവാർഡുകൾക്ക് വിധികർത്താക്കളായിരുന്ന 12 ക്രീയേറ്റീവ് ഡയറക്ടർമാരാണ് ജൂറി അംഗങ്ങൾ. മുൻ വർഷങ്ങളെ അപേക്ഷിച് ഈ വർഷം രാജ്യാന്തര നിലവാരമുള്ള കൂടുതൽ കാറ്റഗറികളും സബ് കാറ്റഗറികളും ഉൾപ്പെടുത്തിയതിനാൽ നിരവധി പേർക്ക് പുരസ്ക്കാരങ്ങൾ ലഭിച്ചുവെന്ന് അവാർഡ് ചെയർമാൻ പി .കെ നടേഷ് പറഞ്ഞു ദക്ഷിണേന്ത്യയിലുള്ള നൂറിലധികം പരസ്യ ഏജൻസികൾ, മാധ്യമ സ്ഥാപനങ്ങൾ, ഫോട്ടോഗ്രാഫേഴ്സ്, പരസ്യ സിനിമ നിർമാതാക്കൾ എന്നിവരിൽ നിന്നും 500 ൽ കൂടുതൽ എൻട്രികൾ ഈ വർഷം അവാർഡിനായി ലഭിച്ചു.
യംഗ് പെപ്പർ അവാർഡ്
'കാലാവസ്ഥ വ്യതിയാനം' എന്ന വിഷയത്തെ ആസ്പദമാക്കി പരസ്യങ്ങൾക്ക് രൂപം നൽകിയയുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനായി യംഗ് പെപ്പർ അവാർഡ് നൽകുമെന്ന് പെപ്പർ ട്രസ്റ്റ് ചെയർമാൻ കെ വേണുഗോപാൽ പറഞ്ഞു .
പെപ്പർ ട്രസ്റ്റ് സെക്രട്ടറി ജി ശ്രീനാഥ്, ട്രഷറർ ആർ മാധവമേനോൻ, ട്രസ്റ്റിമാരായ വിനയകുമാർ, യു എസ് കുട്ടി, ലക്ഷ്മൺ വർമ്മ, അനിൽ ജെയിംസ് , ചിത്രപ്രകാശ് , രാജീവ് മേനോൻ,സന്ദീപ് നായർ, വർഗീസ് ചാണ്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |