കൊച്ചി: വിവിധ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കുകൾ ഫെഡറൽ ബാങ്ക് വർദ്ധിപ്പിച്ചു. 500 ദിവസം കാലാവധിയുള്ള റെസിഡന്റ്, നോൺ റെസിഡന്റ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.50 ശതമാനമായി ഉയർന്നു. കാലാവധിയ്ക്ക് ശേഷം മാത്രം പിൻവലിക്കാവുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് ഇതേ കാലയളവിൽ 7.65 പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് പരമാവധി 8.15 ശതമാനം വരെ ലഭിക്കും.
21 മാസം മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 7.80 ശതമാനം പലിശ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |