പരിയാരം: സർക്കാറിന്റെ സാമ്പത്തിക നില മോശമായതിനാൽ സ്റ്റൈപ്പന്റിനു വേണ്ടി നടത്തുന്ന സമരത്തിൽ നിന്ന് പിന്മാറണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടർ ഡോ. ജോസഫ് മാത്യു ആവശ്യപ്പെട്ടതായി കഴിഞ്ഞ നാലുദിവസമായി സമരം നടത്തി വരുന്ന കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർ. ഓൺലൈൻ വഴി നടത്തിയ ചർച്ചയിലാണ് ഡി.എം.ഇ ഈ ആവശ്യം ഉന്നയിച്ചത്.
എന്നാൽ സ്റ്റൈപ്പന്റ് അനുവദിക്കാതെ തങ്ങൾ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഹൗസ് സർജൻമാർ ഡി.എം.ഇയെ അറിയിച്ചു. അതിനിടെ ഹൗസ് സർജന്മാർ സമരം തുടങ്ങിയതോടെ തങ്ങളുടെ ജോലി ഭാരം ഇരട്ടിച്ചതിനാൽ സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് പി.ജി. ഡോക്ടർമാരുടെ അസോസിയേഷനും നഴ്സസ് യൂണിയനും ഇന്ന് മെഡിക്കൽ കോളേജ് അധികൃതർക്ക് കത്ത് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ സൂചകമായി പണിമുടക്കുന്ന ഹൗസ് സർജന്മാർ ഇന്നലെ കാമ്പസിൽ പിച്ചയെടുക്കൽ സമരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |