കോഴിക്കോട് : ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഉപകരണ വിതരണക്കാരായ മൈജിയുടെ ക്രിസ്മസ് വില്പനയ്ക്ക് തുടക്കമായി. ഡിസംബർ പത്ത് വരെയുള്ള വില്പന സംസ്ഥാനത്തെ മൈജി, മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ നടക്കും. ഡിജിറ്റൽ ആൻഡ് ഹോം അപ്ലയൻസസ് ഉത്പന്നങ്ങളിൽ 75 ശതമാനം വരെ വിലക്കുറവാണ് മൈജി നൽകുന്നത്.
മൊബൈൽ ഫോൺ, ടാബ്ലറ്റ് എന്നിവ പർച്ചേസ് ചെയ്യുമ്പോൾ സ്മാർട് വാച്ച്, സൗണ്ട് ബാർ, ഹെഡ്സെറ്റ്, ഇയർബഡ്സ്, പവർബാങ്ക് തുടങ്ങി 22,999 വരെ വില വരുന്ന അക്സസറികൾ സ്വന്തമാക്കാം. ലാപ്ടോപ്പ് ബ്രാൻഡുകൾക്ക് രണ്ട് വർഷ വാറന്റിയും 2000 വരെ ക്യാഷ്ബാക്ക് ഓഫറുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |