SignIn
Kerala Kaumudi Online
Saturday, 27 July 2024 8.43 AM IST

'ഇലാൻസ് ജൂനിയർ' പദ്ധതിക്ക് തുടക്കമായി

elance
'ഇലാൻസ് ജൂനിയർ'പദ്ധതിയുടെ ഉദ്ഘാടനം സി.ഇ.ഒ ജിഷ്ണു.പി.വി നി​ർവഹിക്കുന്നു

കോഴിക്കോട്: യുവതലമുറയുടെ വിദ്യാഭ്യാസപരവും വ്യക്തിത്വപരവുമായ വികസനം ലക്ഷ്യമിട്ട് കൊമേഴ്‌സ് പരിശീലനരംഗത്ത് മുൻനിരയിലുള്ള 'ഇലാൻസി'ന്റെ ആഭിമുഖ്യത്തിൽ പ്രൈമറി തലം മുതൽ ഹൈസ്‌കൂൾ ക്ലാസുകൾ വരെയുള്ള വിദ്യാർത്ഥികൾക്കായി 'ഇലാൻസ് ജൂനിയർ' പദ്ധതിക്ക് തുടക്കമായി.
സ്‌കൂൾ സിലബസിൽ ഉൾപ്പെടാത്ത അബാക്കസ്, സ്‌പോക്കൺ ഇംഗ്ലി​ഷ്, ഹാൻഡ് റൈറ്റിംഗ് ഡെവലപ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുന്നതാണ് പദ്ധതി.
'ഇലാൻസ് ജൂനിയർ'പദ്ധതിയുടെ ഉദ്ഘാടനം സി.ഇ.ഒ ജിഷ്ണു.പി.വി നി​ർവഹി​ച്ചു. അബാക്കസ് ഹാൻഡ് റൈറ്റിംഗ് എന്നീ വിഷയങ്ങളിലെ പരിശീലനങ്ങളുടെ ഉദ്ഘാടനം ജിഷ്ണു പി.വി, ഇലാൻസ് ഡയറക്ടർ അരുൺ കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു.
കോഴിക്കോട് നടന്ന ചടങ്ങിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഇലാൻസ് സി.ഇ.ഒ സമ്മാനദാനം നിർവഹിച്ചു. വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രക്ഷിതാക്കൾ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു.
ഇലാൻസ് ട്യൂഷൻ ഓപ്പറേഷണൽ മേധാവി നിധിൻ.വി.വി അദ്ധ്യക്ഷതവഹിച്ചു. കെ.സദാശിവൻ സംസാരിച്ചു.
കെ. അഖിൽ സ്വാഗതവും കെ.എൻ. ലിന്റോ നാരായണൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.