SignIn
Kerala Kaumudi Online
Saturday, 27 July 2024 8.56 AM IST

ആകർഷക ഓഫറുകളുമായി​ അജിയോ 'ബിഗ് ബോൾഡ് സെയിൽ'

ajio2
അജിയോ 'ബിഗ് ബോൾഡ് സെയിൽ' തുടങ്ങി

കൊച്ചി: ഇന്ത്യയിലെ മുൻനിര ഫാഷൻ ഇ ടെയ്‌ലർ അജിയോയുടെ 'ബിഗ് ബോൾഡ് സെയിൽ" 2023ന് തുടക്കമായി​. ഡിസംബർ 4 മുതൽ ഉപഭോക്താക്കൾക്ക് സെയിൽ ആനുകൂല്യങ്ങൾ ലഭ്യമായിത്തുടങ്ങി. ബിഗ് ബോൾഡ് സെയിലിന്റെ (ബി.ബി.എസ്.) പുതി​യ പതിപ്പിൽ 1.6 ദശലക്ഷത്തിലധികം ഫാഷൻ ശൈലികൾ, 5500+ ബ്രാൻഡുകൾ എന്നിവ ലഭ്യമാണ്. മുൻനിര ബ്രാൻഡുകളുടെ പ്രത്യേക ഡീലുകൾക്കൊപ്പം 50-90 ശതമാനം വരെ കിഴിവും ലഭിക്കും. ഉപഭോക്താക്കൾക്ക് ഐ.സി.ഐ.സി.ഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ 10 ശതമാനം വരെ ഇൻസ്റ്റന്റ് ഡി​സ്കൗണ്ട് ലഭിക്കും.

ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ, വീട്, അലങ്കാരം, ആഭരണങ്ങൾ, സൗന്ദര്യം, വ്യക്തിഗത പരിചരണം തുടങ്ങിയ വിഭാഗങ്ങളിലുടനീളം മികച്ച ഡീലുകളും ഓഫറുകളുമുള്ള എക്‌സ്‌ക്ലൂസീവ് ഇന്റർനാഷണൽ ബ്രാൻഡുകൾ അജിയോയുടെ ഭാഗമാണ്.

അഡിഡാസ്, സൂപ്പർഡ്രൈ, നൈക്കി, പ്യൂമ, അസിക്‌സ്, ടോമി ഹിൽഫിഗർ, ഡീസൽ, മാർക്‌സ് ആൻഡ് സ്‌പെൻസർ, മേബലിൻ, കാസിയോ തുടങ്ങി ഒട്ടനേകം ബ്രാൻഡുകളുടെ ആവേശകരമായ ഡീലുകൾ ലഭിക്കും. ഓരോ 8 മണിക്കൂറിലും ഐഫോൺ 14 പ്രോ, ആപ്പിൾ മാക്ബുക്ക് എയർ, സാംസംഗ് ഗാലക്‌സി ഫോൾഡ് 4, സാംസംഗ് എസ് 23 അൾട്രാ തുടങ്ങിയ ആകർഷകമായ സമ്മാനങ്ങൾ ലഭിക്കാനുള്ള അവസരവുമുണ്ട്.

ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും ജനപ്രിയമായ വില്പന മേളകളിൽ ഒന്നാണ് ബിഗ് ബോൾഡ് സെയിലെന്ന് അജിയോ സിഇഒ വിനീത് നായർ പറഞ്ഞു. ഓർഡറുകളിൽ 40ശതമാനം വർദ്ധന ഇതിനകം ഉണ്ടായി​ട്ടുണ്ട്. ഏറ്റവും വലിയ ബ്രാൻഡുകളും മികച്ച ഓഫറുകളുമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബോളി​വുഡ് നടൻ ശക്തി കപൂർ, മകൾ ശ്രദ്ധ കപൂർ എന്നിവരാണ് ഇത്തവണ ബിഗ് ബോൾഡ് സെയിൽ ലോഞ്ച് ക്യാമ്പയി​ൻ അവതരിപ്പിക്കുന്നത്‌.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.