SignIn
Kerala Kaumudi Online
Saturday, 27 July 2024 6.17 AM IST

എപ്പോഴും ബിക്കിനി ആണോ? സൈബർ ആക്രമണത്തിൽ ദീപിക

ss

ഫൈറ്റർ സിനിമയുടെ ടീസർ പുറത്തിറങ്ങിയതോടെ ദീപിക പദുകോണിനെതിരെ രൂക്ഷമായ സൈബർ ആക്രമണം. പത്താനുശേഷം സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഫൈറ്റർ സിനിമയിൽ ഹൃത്വിക് റോഷനും ദീപിക പദുകോണുമാണ് പ്രധാന വേഷത്തിൽ. വ്യാേമസേന പൈലറ്റുമാരുടെ വേഷത്തിലാണ് ഇരുവരും എത്തുന്നത്. ബീച്ചിൽ വച്ചുള്ള രണ്ടുപേരുടെയും ഇന്റിമേറ്റ് രംഗത്തെയും ദീപികയുടെ വസ്ത്രത്തെയും അപമാനിച്ചുകൊണ്ടാണ് ഇപ്പോൾ സൈബർ ആക്രമണം. ഇൗ രംഗത്ത് ബിക്കിനി ആണ് ദീപികയുടെ വേഷം. ഇവർക്ക് എപ്പോഴും ഇതുതന്നെയാണോ വേഷം? ഏത് വ്യാേമസേന പൈലറ്റ് ആണ് പൊതുസ്ഥലത്ത് ബിക്കിനി ധരിക്കുന്നത്. ഇത് വ്യോമസേനയെ അപമാനിക്കുന്നതിന് തുല്യമാണ്. ഇങ്ങനെ പോവുന്നു കമന്റുകളും പോസ്റ്റുകളും. ദീപികയ്ക്ക് പോൺ ഇൻഡസ്ട്രിയിലേക്ക് പൊയ്‌ക്കൂടെ എന്നുവരെ അധിക്ഷേപിക്കുന്നുണ്ട്. മുൻപ് പത്താനിലെ ഗാനരംഗം ഇറങ്ങിയ സമയത്തും ദീപികയ്ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. ഗാനരംഗത്തിൽ ദീപിക ധരിച്ച കാവിനിറം ബിക്കിനിയായിരുന്നു പ്രശ്നങ്ങൾക്ക് കാരണം. 1000 കോടി നേടി റെക്കോർഡുകൾ സൃഷ്ടിച്ച സിനിമയാണ് പത്താൻ. അതേസമയം ജനുവരി 25ന് ഫൈറ്റർ ലോക വ്യാപകമായി റിലീസ് ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.