ബിജു മേനോനും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തലവൻ എന്നു പേരിട്ടു.പൊലീസ് ഉദ്യോഗസ്ഥരായി ബിജു മേനോനും ആസിഫ് അലിയും നേർക്കുനേർ പോരടിക്കുന്ന ധ്വനി സൂചിപ്പിക്കുന്ന പോസ്റ്ററോടെയാണ് ടൈറ്റിൽ പ്രഖ്യാപനം. പൂർണമായും ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം പൊലീസ് വകുപ്പിലെ അറിയപ്പെടാത്ത പല ദൂരൂഹതകളുടെയും മറനീക്കുന്നതുമായിരിക്കും.ദിലീഷ് പോത്തൻ, അനുശ്രീ, മിയ, ശങ്കർ രാമകൃഷ്ണൻ, ജോജി.കെ.ജോൺ, കോട്ടയം നസീർ, അനുരൂപ്, ദിനേശ്, നന്ദൻ ഉണ്ണി എന്നിവരാണ് മറ്റ് താരങ്ങൾ.രചന ആനന്ദ് തേവർ കാട് - ശരത് ലാൽ പെരുമ്പാവൂർ. ഛായാഗ്രഹണം ശരൺ വേലായുധൻ - എഡിറ്റിംഗ് സൂരജ്. ഇ.എസ്. കലാസംവിധാനം -അജയൻ മങ്ങാട് . മേക്കപ്പ് - റോണക്സ് . കോസ്റ്റ്യൂം ഡിസൈൻ - ജിഷാദ്.പ്രൊഡഷൻ കൺട്രോളർ- ആസാദ് കണ്ണാടിക്കൽ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ഷെമീജ് കൊയിലാണ്ടി. അരുൺ നാരായണൻ പ്രൊഡക്ഷൻസ് ഇൻ അസോസിയേറ്റ് വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായണനും സിജോ സെബാസ്റ്റ്യനും ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |