പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഹിമാലയൻ യാത്രയിലെ ചിത്രങ്ങളുമായി ബോളിവുഡ് താരം വിദ്യുത് ജംവാൾ. പൂർണ നഗ്നനായായുള്ള ചിത്രങ്ങളാണ് വിദ്യുത് പങ്കുവച്ചത്. നഗ്നനായി അരുവികളിൽ കുളിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതുമായ ചിത്രങ്ങൾ വിദ്യുത് പങ്കുവച്ചു. 14 വർഷമായി താൻ ഇങ്ങനെയാണ് പിറന്നാൾ ആഘോഷിക്കുന്നതെന്നും വിദ്യുത് പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. ഇന്നലെ വിദ്യുതിന്റെ 43-ാം പിറന്നാളായിരുന്നു. ഹിമാലയൻ പർവതങ്ങളിലേക്കുള്ള എന്റെ യാത്ര 14 വർഷം മുൻപ് ആരംഭിച്ചതാണ്. പത്തുദിവസം ഞാൻ ഇങ്ങനെ ഒറ്റയ്ക്ക് ചിലവഴിക്കാറുണ്ട്. ആഡംബരം നിറഞ്ഞ ജീവിതത്തിൽനിന്ന് ഇങ്ങോട്ടുവരുമ്പോൾ പ്രകൃതി നൽകുന്ന ശാന്തമായ അന്തരീക്ഷത്തിൽ ഞാൻ ആരാണെന്നും എന്താണെന്നും സ്വയം അറിയാനും പ്രതിരോധിക്കാനുമുള്ള ആദ്യപടിയാകും. വിദ്യുത് കുറിച്ചു.കളരിപ്പയറ്ര് അഭ്യാസി കൂടിയായ വിദ്യുത് കമാൻഡോ ഫിലിം സീരീസുകളിലെ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനാവുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |