കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്പ്രിംഗ് മെത്ത നിർമ്മാതാക്കളായ പെപ്സ് ഇൻഡസ്ട്രീസ് കേരളത്തിൽ സാന്നിധ്യം ശക്തമാക്കുന്നു. ഗുണമേന്മയുള്ള കിടക്കകൾക്ക് കേരളത്തിൽ വലിയ സാധ്യതകളുള്ള സാഹചര്യത്തിൽ പ്രവർത്തനം വിപുലമാക്കുമെന്ന് പെപ്സ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മാധവൻ പറഞ്ഞു. ഗ്രേറ്റ് സ്ലീപ്പ് സ്റ്റോർ എന്ന ആശയം കേരളത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ പുതിയ ഷോറും തുറക്കുകയാണ്.
വ്യക്തിഗത മുൻഗണനകൾക്കനുസൃതമായി ഉന്നത നിലവാരമുള്ള സ്ലീപ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പെപ്സ് ഇൻഡസ്ട്രീസ് വൈസ് പ്രസിഡന്റ് സുരേഷ് ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |