SignIn
Kerala Kaumudi Online
Sunday, 06 October 2024 11.56 AM IST

വെള്ളാപ്പള്ളിക്ക് സ്വീകരണവും എസ്.ആർ.സി രൂപീകരണവും

Increase Font Size Decrease Font Size Print Page
vellappalli

കൊല്ലം: എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തുടർച്ചയായി പത്താം തവണയും തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന് ശ്രീനാരായണ എംപ്ലോയീസ് ഫോറം ഇൻസ്റ്റിറ്റ്യൂഷൻ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സ്വീകരണവും സ്കൂൾ, കോളേജ് റീജിയണൽ കൗൺസിൽ രൂപീകരണവും ഇന്ന് രാവിലെ 10ന് കൊല്ലത്തെ യോഗം ആസ്ഥാനത്തെ ധ്യാനമന്ദിരത്തിൽ നടക്കും.

സ്കൂൾ, കോളേജ് റീജിയണൽ കൗൺസിൽ രൂപീകരണം വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ അദ്ധ്യക്ഷനാകും. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എസ്.വി.സുധീർ, യോഗം കൗൺസിലർ പി.സുന്ദരൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. എപ്ലോയീസ് ഫോറം സംസ്ഥാന കോ- ഓർഡിനേറ്രർ പി.വി.രജിമോൻ, കേന്ദ്ര സമിതി പ്രസിഡന്റ് എസ്.അജുലാൽ, ഡോ. ശില്പ ശശാങ്കൻ എന്നിവർ സംസാരിക്കും. തുടർന്ന് വെള്ളാപ്പള്ളി നടേശന് സ്നേഹാദരവ് സമ്മാനിക്കും. എംപ്ലോയീസ് ഫോറം സംസ്ഥാന ട്രഷറർ ഡോ. എസ്.വിഷ്ണു സ്വാഗതവും ഡോ. എസ്.ഷീബ നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VELLAPPALY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.