തൃശൂർ: മലയാളഭാഷയ്ക്ക് നൽകിയ സേവനങ്ങളെയും ഇതര പ്രവർത്തനങ്ങളെയും മാനിച്ച് അഡ്വ. എ.ഡി. ബെന്നിക്ക് മലയാണ്മ പുരസ്ക്കാരം സമർപ്പിച്ചു. തിരൂർ തുഞ്ചൻ പറമ്പിൽ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഹുമാൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോർസിന്റെ സംസ്ഥാന സമ്മേളനത്തിൽ ഡോ. എം.പി. അബ്ദുൾ സമദ് സമദാനി പുരസ്കാരം നല്കി. ഫാ. ഡേവിസ് ചിറമൽ നേതൃത്വം നൽകുന്ന കിഡ്നി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ് അഡ്വ. ബെന്നി. എൻ.എച്ച്.ആർ.എ.സി.എഫ് നാഷണൽ ഡയറക്ടർ അഡ്വ. ജോഷി പാച്ചൻ അദ്ധ്യക്ഷനായി. നാഷണൽ ചെയർമാൻ അഡ്വ. ഡോ. കെ. വിജയരാഘവൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. ഇന്ദു വി. മേനോൻ ,കെ.വി.റാബിയ, ഷോർട്ട് ഫിലിം ഡയറക്ടർ കലന്തൻ ബഷീർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |