തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്കെതിരെയുള്ള പൊലീസിന്റെ അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് ബഹുജന മാർച്ച് നടത്തി.
1500 ലധികം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 564 പൊലീസ് സ്റ്റേഷനുകളിലേക്ക് നടന്ന മാർച്ചിൽ പതിനായിരക്കണക്കിനുപേർ പങ്കെടുത്തു. ഓരോ മണ്ഡലത്തിൽനിന്ന് ആയിരത്തോളം പേർ അണിനിരന്നു. പലയിടങ്ങളിലും സംഘർഷത്തിലേക്ക് നീങ്ങിയെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായില്ല. ഡി.സി.സി അദ്ധ്യക്ഷൻമാർ, ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിമാർ, കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി ഭാരവാഹികൾ, പോഷക സംഘടനകളുടെയും സെല്ലുകളുടെയും ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച്, ജനകീയ വിചാരണ സദസ് എന്നിവ നടക്കുന്നതിനാൽ തിരുവനന്തപുരം ജില്ലയെ ഒഴിവാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |