SignIn
Kerala Kaumudi Online
Sunday, 06 October 2024 2.42 PM IST

ഫൈനലാണ്, പാളരുത്

Increase Font Size Decrease Font Size Print Page
cricket

ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന് പാളിൽ

ജയിക്കുന്നവർ മൂന്ന് മത്സര പരമ്പര ജേതാക്കളാവും

പാൾ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് പാളിലെ ബോളാണ്ട് പാർക്ക് സ്റ്റേഡിയത്തിൽ നടക്കും. ആദ്യ ഏകദിനത്തിൽ ഇന്ത്യയും രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയും ജയിച്ചതിനാൽ 1-1ന് സമനിലയിലുള്ള പരമ്പരയിലെ ഇന്നത്തെ മത്സരം ഫൈനലിന് തുല്യമാണ്. 2018ന് ശേഷം ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഏകദിന പരമ്പര നേടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് ഇത്.

ജോഹന്നാസ് ബർഗിൽ നടന്ന ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​എ​ട്ടു​വി​ക്ക​റ്റി​നാ​ണ് ​ഇ​ന്ത്യ​ ​വി​ജ​യം​ ​ആ​ഘോ​ഷി​ച്ച​ത്.​ ​ടോ​സ് ​നേ​ടി​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ആ​തി​ഥേ​യ​രെ​ ​വെ​റും​ 27.3​ ​ഓ​വ​റി​ൽ​ 116​ ​റ​ൺ​സി​ന് ​ആ​ൾ​ഒൗ​ട്ടാ​ക്കി​യ​ ​ശേ​ഷം​ 16.4​ ​ഓ​വ​റി​ൽ​ ​ര​ണ്ട് ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ ​വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു​ ​കെ.​എ​ൽ​ ​രാ​ഹു​ൽ​ ​ന​യി​ച്ച​ ​ഇ​ന്ത്യ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​എ​തി​രെ​ ​അ​വ​രു​ടെ​ ​മ​ണ്ണി​ൽ​ ​അ​ഞ്ചു​വി​ക്ക​റ്റ് ​വീ​ഴ്ത്തു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​പേ​സ​റാ​യി​ ​ച​രി​ത്രം​ ​കു​റി​ച്ച​ ​അ​ർ​ഷ്ദീ​പ് ​സിം​ഗും​ ​നാ​ലു​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​ആ​വേ​ശ് ​ഖാ​നും​ ​ചേ​ർ​ന്നാ​ണ് ​എ​തി​രാ​ളി​ക​ളെ​ ​കു​റ​ഞ്ഞ​ ​സ്കോ​റി​ൽ​ ​എ​റി​ഞ്ഞൊ​തു​ക്കി​യ​ത്.അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ​ ​സാ​യ് ​സു​ദ​ർ​ശ​നും​ ​(55​*​),​ ​ശ്രേ​യ​സ് ​അ​യ്യ​രും​ ​(52​)​ ​ചേ​ർ​ന്ന് ​ഇ​ന്ത്യ​യ്ക്ക് ​ഈ​സി​ ​ചേ​സിം​ഗ് വി​ജ​യം​ ​സ​മ്മാ​നി​ക്കു​ക​യും​ ​ചെ​യ്തു.​ ​പ​ത്തോ​വ​റി​ൽ​ 37​ ​റ​ൺ​സ് ​വ​ഴ​ങ്ങി​ ​അ​ഞ്ചു​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​അ​ർ​ഷ്ദീ​പ് ​സിം​ഗാ​ണ് ​മാ​ൻ​ ​ഒ​ഫ് ​ദ​ ​മാ​ച്ചായത്.​ ​

ഒരു ദിവസം കഴിഞ്ഞ് ക്വബേഹയിൽ രണ്ടാം ഏകദിനത്തിനിറങ്ങിയപ്പോൾ ഇതേ കഥ നേരേ തിരിച്ചടിച്ചു. അവിടെ ദക്ഷിണാഫ്രിക്ക യാണ് എട്ടുവിക്കറ്റിന് ജയിച്ചത്. ടോ​​​സ് ​​​ന​​​ഷ്ട​​​പ്പെ​​​ട്ട് ​​​ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ​​​ ​​​ഇ​​​ന്ത്യ​​​ 46.2​​​ ​​​ഓ​​​വ​​​റി​​​ൽ​​​ 211​​​ ​​​റ​​​ൺ​​​സി​​​ന് ​​​ആ​​​ൾ​​​ഒൗ​​​ട്ടാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​മ​​​റു​​​പ​​​ടി​​​ക്കി​​​റ​​​ങ്ങി​യ​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ 42.3​​​ ​​​ഓ​​​വ​​​റി​​​ൽ​​​ ​​​ര​​​ണ്ട് ​​​വി​​​ക്ക​​​റ്റ് ​​​മാ​​​ത്രം​​​ ​​​ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി​​​ ​​​ല​​​ക്ഷ്യ​​​ത്തി​​​ലെ​​​ത്തി.​ ​ഓ​​​പ്പ​​​ണ​​​ർ​​​ ​​​സാ​​​യ് ​​​സു​​​ദ​​​ർ​​​ശ​​​നും​​​ ​​​(62​​​),​​​ ​​​കെ.​​​എ​​​ൽ​​​ ​​​രാ​​​ഹു​​​ലും​​​ ​​​(56​​​)​​​ ​​​മാ​​​ത്ര​​​മാ​​​ണ് ​​​ഇ​​​ന്ത്യ​​​ൻ​​​ ​​​ബാ​​​റ്റിം​​​ഗ് ​​​നി​​​ര​​​യി​​​ൽ​​​ ​​​പി​​​ടി​​​ച്ചു​​​നി​​​ന്ന​​​ത്.​​​ ​​​തു​​​ട​​​ർ​​​ച്ച​​​യാ​​​യ​​​ ​​​ര​​​ണ്ടാം​​​ ​​​മ​​​ത്സ​​​ര​​​ത്തി​​​ലാ​​​ണ് ​​​സാ​​​യ് ​​​അ​​​ർ​​​ദ്ധ​​​ ​​​സെ​​​ഞ്ച്വ​​​റി​​​ ​​​നേ​​​ടി​​​യ​​​ത്.​​​ ​​​മൂ​​​ന്ന് ​​​വി​​​ക്ക​​​റ്റ് ​​​വീ​​​ഴ്ത്തി​​​യ​​​ ​​​നാ​​​ൻ​​​ദ്രേ​​​ ​​​ബ​​​ർ​​​ഗ​​​റും​​​ ​​​ര​​​ണ്ട് ​​​വി​​​ക്ക​​​റ്റ് ​​​വീ​​​തം​​​ ​​​വീ​​​ഴ്ത്തി​​​യ​​​ ​​​ബ്യൂ​​​റ​​​ൻ​​​ ​​​ഹെ​​​ൻ​​​ഡ്രി​​​ക്സും​​​ ​​​കേ​​​ശ​​​വ് ​​​മ​​​ഹാ​​​രാ​​​ജും​​​ ​​​ചേ​​​ർ​​​ന്നാ​​​ണ് ​​​ഇ​​​ന്ത്യ​​​യെ​​​ ​​​ത​​​ക​​​ർ​​​ത്ത​​​ത്.​​​ ​​​ലി​​​സാ​​​ഡ് ​​​വി​​​ല്യം​​​സും​​​ ​​​ക്യാ​​​പ്ട​​​ൻ​​​ ​​​എ​​​യ്ഡ​​​ൻ​​​ ​​​മാ​​​ർ​​​ക്ര​​​മും​​​ ​​​ഓ​​​രോ​​​ ​​​വി​​​ക്ക​​​റ്റ് ​​​വീ​​​ഴ്ത്തി.​​​ ​​​ചേ​​​സിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ​​​ ​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്ക് ​​​വേ​​​ണ്ടി​​​ ​​​ടോ​​​ണി​​​ ​​​ഡി​​​ ​​​സോ​​​ർ​​​സി​​​ ​​​സെ​​​ഞ്ച്വ​​​റി​​​യും​​​ ​​​(119​​​*​​​)​​​ ,​​​ ​​​റീ​​​സ​​​ ​​​ഹെ​​​ൻ​​​ഡ്രി​​​ക്സ് ​​​(52​​​)​​​ ​​​അ​​​ർ​​​ദ്ധ​​​സെ​​​ഞ്ച്വ​​​റി​​​യും​​​ ​​​നേ​​​ടി.

ഇന്ത്യൻ പ്രതീക്ഷകൾ

അരങ്ങേറ്റ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും അർദ്ധസെഞ്ച്വറി നേടിയ സാ​യ് ​സു​ദ​ർ​ശ​നാ​ണ് ​ബാ​റ്റിം​ഗി​ലെ​ ​പു​തി​യ​ ​പ്ര​തീ​ക്ഷ.​ ​

ടെ​സ്റ്റ് ​പ​ര​മ്പ​ര​യ്ക്ക് ​മു​ന്നോ​ടി​യാ​യി​ ​ വി​ശ്ര​മ​മെ​ടു​ത്ത ശ്രേ​യ​സ് ​ അയ്യർക്ക്​ ​പ​ക​രം​​ ​റി​ങ്കു​ ​സിം​ഗാണ് കഴിഞ്ഞ മത്സരത്തിൽ കളിച്ചത്.​ ​ റിങ്കുവിന് ബാറ്റിംഗിൽ മികവ് കാട്ടാനായില്ല,

​കെ.​എ​ൽ​ ​രാ​ഹു​ൽ,​തി​ല​ക് ​വ​ർ​മ്മ,​സ​ഞ്ജു​ ​സാം​സ​ൺ​ ​എ​ന്നി​വ​രും​ ​ബാ​റ്റിം​ഗ് ​നി​ര​യി​ലു​ണ്ട്. ഇവരിൽ രാഹുലിന് ഒഴികെ ആർക്കും കഴിഞ്ഞ കളിയിൽ തിളങ്ങാനായിരുന്നില്ല.

ആദ്യ മത്സരത്തിൽ മികച്ച പ്രക‌ടനം നടത്തിയിരുന്ന അർഷ്ദീപ് സിംഗിനും ആവേശ് ഖാനും രണ്ടാം മത്സരത്തിൽ തിളങ്ങാനായിരുന്നില്ല. ഇവർ ഫോമിലേക്ക് തിരിച്ചെത്തിയാലേ ഇന്ത്യയ്ക്ക് ജയിക്കാനാവൂ.

സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായ അക്ഷർ പട്ടേലിനും കുൽദീപ് യാദവിനും ഫോം കണ്ടെത്താനായാൽ ഇന്ത്യയ്ക്ക് മത്സരത്തിൽ പിടിമുറുക്കാം.

സഞ്ജുവിന് നിർണായകം

രണ്ടാം മത്സരത്തിൽ ലഭിച്ച സുവർണാവസരം തുലച്ച മലയാളി താരം സഞ്ജു സാംസണിന് ഇന്നും അവസരം ലഭിച്ചേക്കും. പന്നാൽ ഇത്തവണ മികവ് കാട്ടാനായില്ലെങ്കിൽ ഇനിയുള്ള ടീം സെലക്ഷനുകളിൽ തിരിച്ചടിയുണ്ടാവും. ക്വബേഹയിൽ നാ​​​ലാ​​​മ​​​നാ​​​യി​​​ ​​​ക്രീ​​​സി​​​ലേ​​​ക്ക് ​​​ന​​​ട​​​ക്കു​​​മ്പോ​​​ൾ​​​ ​​​സ​​​ഞ്ജു​​​വി​​​ന് ​​​മു​​​ന്നി​​​ൽ​​​ 23​​​ ​​​ഓ​​​വ​​​റി​​​ലേ​​​റെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​ആ​​​ദ്യ​​​ ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ​​​ ​​​ബാ​​​റ്റിം​​​ഗി​​​ന് ​​​ഇ​​​റ​​​ങ്ങാ​​​ൻ​​​ ​​​ക​​​ഴി​​​യാ​​​ത്ത​​​തി​​​ന്റെ​​​ ​​​കു​​​റ​​​വ് ​​​മി​​​ക​​​ച്ച​​​ ​​​ഒ​​​രു​​​ ​​​ഇ​​​ന്നിം​​​ഗ്സി​​​ലൂ​​​ടെ​​​ ​​​മ​​​റി​​​ക​​​ട​​​ക്കാ​​​ൻ​​​ ​​​സ​​​ഞ്ജു​​​വി​​​നു​​​ള്ള​​​ ​​​സു​​​വ​​​ർ​​​ണാ​​​വ​​​സ​​​ര​​​മാ​​​യി​​​രു​​​ന്നു​​​ ​​​ഇ​​​ത്.​​​ ​​​രാ​​​ഹു​​​ലി​​​ന് ​​​സ്ട്രൈ​​​ക്ക് ​​​കൈ​​​മാ​​​റി​​​ ​​​മി​​​ക​​​ച്ച​​​ ​​​ഒ​​​രു​​​ ​​​കൂ​​​ട്ടു​​​കെ​​​ട്ടു​​​ണ്ടാ​​​ക്കാ​​​മാ​​​യി​​​രു​​​ന്നു.​​​ ​​​തു​​​ട​​​ക്ക​​​ത്തി​​​ൽ​​​ ​​​മി​​​ക​​​ച്ച​​​ ​​​ഷോ​​​ട്ടു​​​ക​​​ൾ​​​ ​​​പാ​​​യി​​​ച്ച​​​ ​​​സ​​​ഞ്ജു​​​വി​​​ന് ​​​പ​​​ക്ഷേ​​​ ​​​നേ​​​രി​​​ട്ട​​​ 23​​​ ​​​പ​​​ന്തു​​​ക​​​ളി​​​ൽ​​​ 12​​​ ​​​റ​​​ൺ​​​സേ​​​ ​​​നേ​​​ടാ​​​നാ​​​യു​​​ള്ളൂ.​​​ 32​​​-ാം​​​ ​​​ഓ​​​വ​​​റി​​​ൽ​​​ ​​​ഹെ​​​ൻ​​​റി​​​ക്സി​​​ന്റെ​​​ ​​​പ​​​ന്തി​​​ൽ​​​ ​​​ക്ളീ​​​ൻ​​​ ​​​ബൗ​​​ൾ​​​ഡാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു​​​ ​​​സ​​​ഞ്ജു.

സാദ്ധ്യതാ ഇലവനുകൾ

ഇ​ന്ത്യ​ ​:​ ​റി​തു​രാ​ജ് ​ഗെ​യ്‌​ക്ക്‌​വാ​ദ്,​സാ​യ് ​സു​ദ​ർ​ശ​ൻ,​ തി​ല​ക് ​വ​ർ​മ്മ,​കെ.​എ​ൽ​ ​രാ​ഹു​ൽ,​സ​ഞ്ജു​ ​സാം​സ​ൺ,​ ​റിങ്കു സിംഗ്, അ​ക്ഷ​ർ​ ​പ​ട്ടേ​ൽ,​അ​ർ​ഷ്ദീ​പ് ​സിം​ഗ്,​ആ​വേ​ശ് ​ഖാ​ൻ,​കു​ൽ​ദീ​പ് ​യാ​ദ​വ്,​ ​മു​കേ​ഷ് ​കു​മാ​ർ.
ദ​ക്ഷി​ണാ​ഫ്രി​ക്ക:​ ​റീ​സ​ ​ഹെ​ൻ​ഡ്രി​ക്സ്,​ടോ​ണി​ ​ഡി​ ​സോ​ർ​സി,​റാ​സി​ ​വാ​ൻ​ഡ​ർ​ ഡ​സ​ൻ,​എ​യ്ഡ​ൻ​ ​മാ​ർ​ക്രം,​ഹെ​ൻ​റി​ച്ച് ​ക്ളാ​സ​ൻ,​ഡേ​വി​ഡ് ​മി​ല്ല​ർ,​ ​പെ​ഹ്‌​ലു​ക്ക്‌​വാ​യോ,​വി​യാ​ൻ​ ​മു​ൾ​ഡ​ർ,​നാ​ൻ​ദ്രേ​ ​ബ​ർ​ഗ​ർ,​കേ​ശ​വ് ​മ​ഹാ​രാ​ജ്,​ത​ബാ​രേ​സ് ​ഷം​സി.

4.30 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്.

2018ലാണ് ഇന്ത്യ ആദ്യമായും അവസാനമായും ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു ഏകദിന പരമ്പര സ്വന്തമാക്കിയത്.

2021​ന് ​ശേ​ഷം​ ​സ്വ​ന്തം​ ​നാ​ട്ടി​ൽ​ ​ന​ട​ക്കു​ന്ന​ ​നാ​ലാ​മ​ത്തെ​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​യാ​ണ് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​ടീ​മി​നെ​ ​ഉ​റ്റു​നോ​ക്കു​ന്ന​ത്.​ ​ലോ​ക​ക​പ്പി​ന്റെ​ ​സെ​മി​ ​ഫൈ​ന​ലി​ൽ​ ​ഓ​സ്ട്രേ​ലി​യ​യോ​ട് ​തോ​റ്റു​മ​ട​ങ്ങി​യ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​ഇ​ന്ത്യ​യ്ക്ക് ​എ​തി​രാ​യ​ ​ട്വ​ന്റി​-20​ ​പ​ര​മ്പ​ര​ 1​-1​ന് ​പ​ങ്കി​ട്ടി​രു​ന്നു.​ ​യു​വ​നി​ര​യെ​യാ​ണ് ​ആ​തി​ഥേ​യ​ർ​ ​ഏ​ക​ദി​ന​ത്തി​നും​ ​ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.​ ​എ​യ്ഡ​ൻ​ ​മാ​ർ​ക്രം​ ​ന​യി​ക്കു​ന്ന​ ​ടീ​മി​ൽ​ ​റീ​സ​ ​ഹെ​ൻ​റി​ക്സ്,​ ​ഹെ​ൻ​റി​ച്ച് ​ക്ളാ​സ​ൻ,​ഡേ​വി​ഡ് ​മി​ല്ല​ർ​ ​തു​ട​ങ്ങി​യ​ ​സീ​നി​യ​ർ​ ​താ​ര​ങ്ങ​ളു​മു​ണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.